UPDATES

കായികം

ശിഖാര്‍ ധവാന് സെഞ്ച്വറി; ഇന്ത്യക്ക് ഭേദപ്പെട്ട നിലയില്‍

അഴിമുഖം പ്രതിനിധി

ശിഖാര്‍ ധവാന്റെ സെഞ്ച്വറി കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്ര വിജയം തേടിയിറങ്ങിയ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് അവസാനം വിവരം ലഭിക്കുമ്പോള്‍ 47 ഓവറില്‍  284 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലാണ്.146 ബോളില്‍ നിന്ന് 137 റണ്‍സ് നേടിയ ധവാന്റെ ബാറ്റിംഗ് കരുത്താണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. പാകിസ്താനെതിരെ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്ന ധവാന്‍ അതേ ഫോം ആണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും തുടര്‍ന്നത്. ആക്രമണസ്വഭാവം ഉപേക്ഷിച്ച് കരുതലോടെയായിരുന്നു ബാറ്റിംഗ്. എന്നാല്‍ ശിക്ഷിക്കേണ്ട ബോളുകളോടെല്ലാം ഒട്ടും മയം കാണിക്കാനും ധവാന്‍ തയ്യാറായില്ല. 122 പന്തുകളില്‍ ആണ് ധവാന്‍ സെഞ്ച്വറി തികച്ചത്. 16 ബൗണ്ടറികളും 3 സിക്‌സും ഉള്‍പ്പെട്ടതായിരുന്നു ആ ഇന്നിംഗ്‌സ്. പാര്‍ണറുടെ പന്തില്‍ അംല ക്യാച്ചെടുത്താണ് ധവാന്‍ പുറത്താകുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറും ധവാന്‍ തന്റെ പേരില്‍ കുറിച്ചു. രഹാനെ, കോഹ്ലി എന്നിവരോട് ചേര്‍ന്ന് രണ്ടു സെഞ്ച്വറി കൂട്ടുകെട്ടും ധവാന്‍ പടുത്തുയര്‍ത്തിയിരുന്നു. 

രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്. രോഹിതിനെ അക്കൗണ്ട് തുറക്കും മുമ്പേ ഡിവില്ലിയേഴ്‌സ് റണ്ണൗട്ടാക്കുകയായിരുന്നു. 46 റണ്‍സ് നേടിയ കോഹ്ലിയുടെ വിക്കറ്റ് ഇമ്രാന്‍ താഹിര്‍ സ്വന്തമാക്കി. അജിങ്ക്യ രഹാനെ 60 ബോളുകളില്‍ നിന്ന് 79 റണ്‍സ് നേടി പുറത്തായി. ക്യാപ്റ്റന്‍ ധോണിയും ജഡേജയുമാണ് ക്ലീസില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍