UPDATES

കായികം

ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് സെഞ്ച്വറി; ഇന്ത്യയ്ക്ക് 288 വിജയലക്ഷ്യം

 

അഴിമുഖം പ്രതിനിധി

മികച്ചൊരു സെഞ്ച്വറിയോടെ തന്റെ ബാറ്റ് താഴെ വയ്ക്കാന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് കഴിഞ്ഞു, ആ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യക്കെതിരെ 287 റണ്‍സ് എന്ന മാന്യമായ സ്‌കോറും സിംബാവെ സ്വന്തമാക്കി. ടോസ് നേടിയിട്ടുും സിംബാവെയെ ബാറ്റിംഗിന് അയച്ച ധോണിയുടെ തീരുമാനം ഉചിതമെന്ന് തോന്നിക്കുന്ന തുടക്കം ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയെങ്കിലും കരിയറിലെ തന്റെ അവസാന മത്സരം കളിക്കാനിറങ്ങിയ ടെയ്‌ലര്‍ കീഴടങ്ങാതെ നിന്നു. 11 ഓവറില്‍ 33 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ടീമിനെ ടെയ്‌ലറുടെ ബാാറ്റിംഗാണ് കരകയറ്റിയത്.110 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സുകളും 15 ഫോറുകളുമടക്കം 138 റണ്‍സ് ടെയ്‌ലര്‍ നേടി. കരിയറിലെ എട്ടാമത്തെ സെഞ്ച്വറിയാണ് ഇന്ത്യക്കെതിരെ ടെയ്‌ലര്‍ സ്വന്തമാക്കിയത്. സിംബാവെയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരവും ഇതോടെ ടെയ്‌ലര്‍ ആയി. 

50 റണ്‍സ് എടുത്ത വില്യംസുമായി ചേര്‍ന്ന് 93 റണ്‍സിന്റെ പാര്‍ട്ടണഷിപ്പ് ഉണ്ടാക്കിയ ടെയ്‌ലര്‍, വില്യംസ് പുറത്തായതിനു പിന്നാലെ എര്‍വിന്റെ സഹായത്തോടെയും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ആക്രമണം നടത്തി. ഈ കൂട്ട്‌കെട്ട് 109 റണ്‍സാണ് നേടിയത്. സ്പിന്നര്‍മാരെയാണ് കൂടുതലും അടിച്ചത്. 10 ഓവറില്‍ 75 റണ്‍സാണ് അശ്വിന്‍ വിട്ടുകൊടുത്തത്. കിട്ടയതാകട്ടെ ഒരു വിക്കറ്റും. 10 ഓവറില്‍ ഒറ്റവിക്കറ്റും നേടാതെ ജഡേജ കൊടുത്തത് 75 റണ്‍സാണ്. അതേസമയം പേസര്‍മാരായ ഉമേഷ് യാദവും ഷമിയും മോഹിതും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. തുടര്‍ച്ചയായ ആറാം മത്സരത്തിലും എതിരാളികളെ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടു  വിക്കറ്റ് നഷ്ടത്തില്‍ 7 ഓവറില്‍ 21 റണ്‍സ് എടുത്തിട്ടുണ്ട്. 16 റണ്‍സെടുത്ത രോഹിത് ശര്‍മയും  നാലു റണ്‍സ് എടുത്ത ധവാനുമാണ്  പുറത്തായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍