UPDATES

കായികം

ഇംഗ്ലണ്ടിനെ തകര്‍ത്ത് ന്യൂസിലന്‍ഡ് ക്വാര്‍ട്ടറില്‍ കടന്നു

അഴിമുഖം പ്രതിനിധി

ഇംഗ്ലണ്ടിന് എതിരെ ന്യൂസിലന്‍ഡിന് 8 വിക്കറ്റ് ജയം 37.8 ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് 124 എന്ന വിജയലക്ഷ്യം ന്യൂസിലന്‍ഡ് മറികടന്നത്.ബ്രണ്ടന്‍ മക്കലത്തിന്റെ അതിവേഗ അര്‍ദ്ധ സെഞ്ച്വറിയും സൗത്തിയുടെ മികച്ച ബൗളിംഗ് പ്രകടനുമാണ് ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനവുമായി ഏഴ് വിക്കറ്റെടുത്ത സൗത്തി ആണ് കളിയിലെ കേമന്‍.

18 പന്തില്‍ നിന്നും അര്‍ദ്ധ സെഞ്ച്വറി നേടിയ ബ്രണ്ടന്‍ മക്കലം ലോകകപ്പിലെ അതിവേഗ അര്‍ദ്ധ സെഞ്ച്വറിയുടെ ഉടമയായി. 25 പന്തില്‍ 77 റണ്‍സെടുത്ത മക്കല്ലത്തിന്റെ ഇന്നിംഗ്‌സില്‍ എട്ട് ബൗണ്ടറിയും ഏഴ് സിക്‌സും ഉള്‍പ്പെടുന്നു. സ്‌കോര്‍ 105 ല്‍ നില്‍ക്കേ മക്കല്ലത്തെയും 112 ല്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലെയും (22 റണ്‍സ്) ന്യൂസിലന്‍ഡിന് നഷ്ടമായി. ഇംഗ്ലണ്ട് ബൗളര്‍ ക്രിസ് വോക്ക്‌സിനാണ് രണ്ട് വിക്കറ്റും.

നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 32.2ഓവറില്‍ 123 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഈ ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. തുടക്കം മുതലേ പതര്‍ച്ചയോടെ കളിച്ച ഇംഗ്ലണ്ടിന് 60 റണ്‍സെടുക്കിന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയാണ് നഷ്ടമായത്.
ഇയാന്‍ ബെല്‍(8), മൊയീന്‍ അലി(20), ഗാരി ബല്ലാന്‍സ്(10) എന്നിവരെയാണ് ഇംഗ്ലണ്ടിന് തുടക്കത്തിലേ നഷ്ടമായത്. ജോയ് റൂട്ടിന്റെ 46 റണ്‍സാണ് ഇംഗ്ലണ്ട് നിരയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏഴ് വിക്കറ്റെടുത്ത ടിം സൗത്തിയുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിച്ചത്. ട്രെന്റ് ബൗല്‍ട്ട്, ആഡം മില്‍നെ, ഡാനിയേല്‍ വെട്ടോറി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

കളിച്ച മൂന്ന് കളിയും ജയിച്ച ന്യൂസിലന്‍ഡ്് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ടീം ആണ് ന്യൂസിന്‍ഡ്. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി ആണ് ഇത്. മുമ്പ് ഓസ്‌ട്രേലിയോട് ഇവര്‍ തോറ്റിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍