UPDATES

കായികം

പാകിസ്താന് 5 വിക്കറ്റുകള്‍ നഷ്ടമായി

അഴിമുഖം പ്രതിനിധി

ഇന്ത്യക്കെതിര പാകിസ്താന്‍ പതറുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 32 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എന്ന നിലയിലാണ് പാകിസ്താന്‍. ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും അഫ്രീദിയുമാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ജഡേജ, ഷാമി,അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം വീഴ്ത്തി. 47 റണ്‍സ് നേടി പുറത്തായ ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദ് ആണ് നിലവില്‍ പാക് ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ള അഫ്രീദിയും ഏതു സാഹചര്യത്തിലും മികച്ച കളി പുറത്തെടുക്കുന്ന മിസ്ബയുമാണ് ഇന്ത്യക്ക് മുന്നില്‍ ഇപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത്. ഇരുവരെയും കൂടി പുറത്താക്കാനായാല്‍ ഈ ലോകകപ്പില്‍ ആദ്യം വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് പിന്നെ എളുപ്പമാകും. അഡ്‌ലെയ്ഡിലെ പിച്ച് ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും കൊടുക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. നിലയുറപ്പിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല പിന്നെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൈവിടും. സമ്മര്‍ദ്ദങ്ങളിലും പിടിച്ചു നില്‍ക്കാന്‍ കഴിവുള്ള മിസ്ബയും നിലയുറപ്പിച്ചാല്‍ കൂറ്റനടികള്‍ക്ക് തയ്യാറാകുന്ന അഫ്രീദിയുമാണ് ഈ മത്സരത്തില്‍ പാകിസ്താന്റെ പ്രതീക്ഷകള്‍. അതേസമയം പ്രതീക്ഷകള്‍ കാത്ത് പന്തെറിയുന്ന ഇന്ത്യന്‍ ബോളര്‍മാര്‍ ഇന്ത്യന്‍ ആരാധകരുടെ മോഹം സഫലമാക്കുമെന്നു തന്നെ കരുതാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍