UPDATES

കായികം

ലോകകപ്പ് ക്വാര്‍ട്ടര്‍; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളിലെ അതേ ടീം തന്നെയാണ് ഇന്നും കളത്തിലിറങ്ങുക. രോഹിത് ശര്‍മയുടെയും രവീന്ദ്ര ജഡേജയുടെയും ഫോം ഇല്ലായ്മ ഇന്ത്യയെ കുറച്ചു വലയ്ക്കുന്നുണ്ട്. ജഡേജയ്ക്ക് പകരം അഷ്‌കര്‍ പട്ടേലിനെയോ സ്റ്റിയൂവര്‍ട്ട് ബിന്നിയെയോ കളിപ്പിക്കണമെന്ന് ചില നിര്‍ദേശങ്ങളുണ്ടായെങ്കിലും വിന്നിംഗ് ടീമില്‍ മാറ്റം വരുത്തെണ്ടന്നു തന്നെയാണ് ടീം മീറ്റിംഗില്‍ തീരുമാനമുണ്ടായത്. ടീമില്‍ ഇല്ലാവരും തന്നെ ഫിറ്റാണെന്നും മുന്നോട്ടു പോകാന്‍ എല്ലാവരും തയ്യാറാണെന്നുമാണ് ക്യാപ്റ്റന്‍ ധോണി പറഞ്ഞത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. കരുത്തരായ ദക്ഷിണാഫ്രിക്കയെയും പാകിസ്താനെയും തകര്‍ത്ത ഇന്ത്യ വെസ്റ്റീന്‍ഡീസ്, സിംബാവെ, യുഎഇ, അയര്‍ലണ്ട് എന്നീ ടീമുകളെയും തോല്‍പ്പിച്ചു. മറുവശത്താകട്ടെ ബംഗ്ലാ കടുവകള്‍ ഇംഗ്ലണ്ടിനെ ആദ്യ റൗണ്ടില്‍ തന്നെ പറഞ്ഞുവിട്ടാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് എത്തുന്നത്. നിലവിലെ ഫോം വച്ച് ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളിയല്ലെങ്കിലും 2006 ലോകകപ്പിലെ ദുരന്തം ഇന്ത്യക്ക് മറക്കാനാവില്ല. അന്ന് ബംഗ്ലാദേശിനോട് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതാണ് ടീം ഇന്ത്യ. ആ ദുരന്തസ്മൃതികള്‍ പേറുന്ന ഒരു കളിക്കാരന്‍ ഇപ്പോഴും ടീമിനൊപ്പമുണ്ട്, ക്യാപ്റ്റന്‍ ധോണി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍