UPDATES

കായികം

ലോകകപ്പ്; ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറില്‍

അഴിമുഖം റെക്കോര്‍ഡ്

യുഎഇ യെ 135 റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറിലെത്തുന്നത്. ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്ക എതിരാളികളായ യുഎഇ ക്കെതിരെ 341 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇ ടീമിന്റെ പോരാട്ടം 195 റണ്‍സിന് അവസാനിച്ചു.

ടോസ് നഷ്ടപെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഡി വില്ല്യേഴ്‌സിന്റെയും (82 പന്തില്‍ 99) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഫര്‍ഹാന്‍ ബെഹര്‍ദീന്റെയും (പുറത്താകാതെ 31 പന്തില്‍ 64) മികവിലാണ് 341 റണ്‍സ് പടുത്തുയര്‍ത്തി. മുന്‍നിര തിളങ്ങിയ മത്സരത്തില്‍ ഡി കോക്ക് (26), റൂസ്സോ (43), മില്ലര്‍ (49), ഡുമിനി (23) എന്നിവരും ദക്ഷിണാഫ്രിക്കക്കായി കാര്യമായ സംഭാവനകള്‍ നല്‍കി. ഒരു റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ട ഡിവില്ലിയേഴ്‌സ് ഇന്ന് മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടി കളിക്കാരന്‍ ഇനി ഡിവില്ലിയേഴ്‌സ് ആണ്. 21 മത്സരങ്ങളില്‍ നിന്നായി 37 സിക്‌സുകളാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. 46 കളികളില്‍ നിന്ന് 31 സിക്‌സുകള്‍ നേടിയ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. ഇതിനു പുറമെ ലോകകപ്പിലെ മികച്ച പത്തു റണ്‍വേട്ടക്കാരില്‍ ഒരാളായും ഡിവില്ലിയേഴ്‌സ് മാറി. 1,142 റണ്‍സാണ് 21 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി അദ്ദേഹം സ്വന്തമാക്കിയത്.

അപ്രാപ്യമായ ലക്ഷ്യമെന്ന ബോധ്യമുണ്ടായിട്ടും കഴിയുന്നത്ര സമയം പിടിച്ചുനില്‍ക്കുക എന്നതായിരുന്നു യുഎഇ ബാറ്റ്‌സ്മാന്‍മാരുടെ ലക്ഷ്യം. എങ്കിലും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനു മുന്നില്‍ അവര്‍ക്ക് കൂടുതലായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 57(100 പന്തില്‍) റണ്‍സെടുത്ത മുംബൈക്കാരനായ സ്വപ്‌നില്‍ പാട്ടീല്‍ ആണ് അവരുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഫിന്‍ലാന്‍ഡറും മോര്‍ക്കലും ഡിവില്ലിയേഴ്‌സും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദി മാച്ച്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍