UPDATES

കായികം

ലോകകപ്പ്;ഓസീസിന് വാർണറെ നഷ്ടമായി

അഴിമുഖം പ്രതിനിധി

ലോകകപ്പ് സെമിഫൈനലില്‍ ഓസ്ത്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്നാമത്തെ ഓവറിൽ ഡേവിഡി വാർണറെയാണ് ഓസീസിന് നഷ്ടമായത്. വാർണർ ഏഴ് പന്തിൽ നിന്ന് പന്ത്രണ്ട് റൺസെടുത്ത് നിൽക്കുകയായിരുന്നു. ഉമേഷ് യാദവിനാണ് വിക്കറ്റ്.

നേരത്തെ ടോസ് നേടിയ ഓസ്ത്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ടീമുകളും മാറ്റങ്ങളൊന്നുമില്ലാതെയാണ് കളിക്കുന്നത്. സിഡ്നി ഇത്തവണയും തുണക്കും എന്ന പ്രതീക്ഷയിലാണ് ഓസ്ത്രേലിയ. പക്ഷെ ഇന്ത്യയുടെ മികച്ച ഫോം ഓസീസിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍