UPDATES

വിദേശം

ഇ‍‌ഡൈ ചുഴലിക്കാറ്റ്: മൊസാംബിക്കിലും സിംബാവെയിലും 120 മരണം; നിരവധി പേരെ കാണാനില്ല

തുടക്കത്തിൽ മൊസാംബിക്കിലാണ് കാറ്റ് വീശിയത്.

മൊസാംബിക്, സിംബാവെ എന്നീ രാജ്യങ്ങളില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റിൽ 120ലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ. ആഫ്രിക്കയുടെ വടക്കൻ ദേശങ്ങളെ ബാധിച്ച ഈ ചുഴലിക്കാറ്റ് വെള്ളപ്പൊക്കത്തിനു കാരണമായിട്ടുണ്ട്. മൊസാംബിക്കിലെ ഇതുവരെ 62 പേർ മരിച്ചെന്നാണ് അധികൃതർ പറയുന്നത്. സിംബാവെയിൽ 65 പേർ മരിച്ചെന്ന് ഔദ്യോഗികവിവരമുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരുന്നു ചുഴലിക്കാറ്റ് ഏറ്റവും ശക്തമായി വീശിയത്.

മൊസാംബിക് ഇക്കാലത്തിനിടയിൽ അഭിമുഖീകരിച്ചിട്ടുള്ള ഏറ്റവും വലിയ ദേശീയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് രാജ്യത്തിന്റെ പരിസ്ഥിതി മന്ത്രി സെൽസോ കൊറൈയ പറയുന്നു.

തുടക്കത്തിൽ മൊസാംബിക്കിലാണ് കാറ്റ് വീശിയത്. പിന്നീടിത് സിംബാവെയെലേക്ക് കടന്നു. സിംബൈവെയിലും വീടുകളും പാലങ്ങളുമെല്ലാം തകർന്നിട്ടുണ്ട്. വലിയ തോതില്‍ ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കവും ശക്തമാണിവിടെ. നിരവധി മേഖലകളിലേക്ക് ഇപ്പോഴും സർക്കാർ സംവിധാനങ്ങൾക്ക് എത്തിച്ചേരാനായിട്ടില്ല. പലരും കുടുങ്ങിക്കിടക്കുകയാണ്. നിരവധി പേരെ കാണാനില്ല. നൂറ്റമ്പത് മുതൽ 200 പേർ വരെയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സർക്കാർ ജീവനക്കാർ താമസിക്കുന്ന ഒരു ഹൗസിങ് കോംപ്ലക്സ് ഒന്നാകെ മുങ്ങിയിട്ടുണ്ട്. ഈ മേഖലയിലേക്ക് ഇപ്പോഴും എത്തിച്ചേരാൻ സാധിച്ചിട്ടാല്ലാത്തതിനാൽ ഇവരുടെ അവസ്ഥയെന്താണെന്ന് വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍