UPDATES

വിദേശം

ഗോൾഡ്മാൻ സാക്സിന്റെ പുതിയ സിഇഒ ആയി ഡേവിഡ് സോളമൻ

ലോയ്ഡിനു ശേഷം ബാങ്കിനെ നയിക്കുന്നത് ആരായിരിക്കുമെന്നതു സംബന്ധിച്ച് മാസങ്ങളായി ആശയക്കുഴപ്പം നിലനിന്നിരുന്നു.

ഡേവിഡ് സോളമനെ ബിസിനസ്സ് രംഗത്തുള്ളവരെക്കാൾ കൂടുതലായി കലാരംഗത്തുള്ളവർ അറിയും. ഒഴിവുസമയങ്ങളിൽ ഡിസ്ക് ജോക്കിയായി ജോലി നോക്കാറുള്ള ഇദ്ദേഹം ആ രംഗത്തും കഴിവ് തെളിയിച്ചിട്ടുള്ളയാളാണ്. പുതിയ വാർത്തകൾ പറയുന്നത് ഈ 56കാരൻ ബഹുരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കറായ ഗോൾഡ്മാൻ സാക്സ് തങ്ങളുടെ സിഇഒ ആയി നിയമിച്ചു എന്നാണ്.

D-Sol എന്ന പേരിലാണ് ഇദ്ദേഹം ഡിജെ ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത്. നിലവിലെ സിഇഒ ആയ ലോയ്ഡ് ബ്ലാങ്ഫീൻ ഒക്ടോബർ മാസം ഒന്നിന് സ്ഥാനമൊഴിയുകയാണ്. ബാങ്കിനെ പ്രതിസന്ധിയുടെ കാലത്ത് നയിച്ചയാളെന്ന ഖ്യാതിയോടെയാണ് ഇദ്ദേഹം പിൻവാങ്ങുന്നത്.

ലോയ്ഡിനു ശേഷം ബാങ്കിനെ നയിക്കുന്നത് ആരായിരിക്കുമെന്നതു സംബന്ധിച്ച് മാസങ്ങളായി ആശയക്കുഴപ്പം നിലനിന്നിരുന്നു. കടുത്ത അധികാരവടംവലികൾ ബാങ്കിനകത്തു തന്നെ നടന്നിരുന്നു.

യോഗാഭ്യാസത്തിൽ ഏറെ തൽപ്പരനാണ് ഡേവിഡ് സോളമൻ. ഫ്ലീറ്റ്‌വുഡ് മാക്സിന്റെ ഡോണ്ട് സ്റ്റോപ്പ് റീമിക്സ് ചെയ്ത് ഈയിടെയാണ് സോളമൻ പുറത്തിറക്കിയത്. ഒദ്യോഗികജീവിതവും ഡിജെ എന്ന നിലയിലുള്ള ജീവിതവും രണ്ടായി കാണുന്നില്ല സോളമൻ. രണ്ടിനെയും കൂട്ടിയിണക്കാൻ സാധിച്ചില്ലെങ്കിൽ ആർക്കും വിജയിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍