UPDATES

വിദേശം

ഒടുവില്‍ രാജി സമ്മതിച്ച് മുഗാബെ

വിചാരണ നേരിടേണ്ടി വരരുതെന്നും സ്വാകാര്യ സ്വത്ത് കണ്ട്‌കെട്ടരുതെന്നതുമടക്കം മുഗാബെയുടെ പല ആവശ്യങ്ങളും സൈന്യം അംഗീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്

ഒരാഴ്ച നീണ്ടു നിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം സിംബാബ്‌വെ പ്രസിഡണ്ട് റോബര്‍ട്ട് മുഗാബെ രാജിവെയ്ക്കാമെന്ന് സമതിച്ചതായി വാര്‍ത്താ ഏജന്‍സി.

മുഗാബെയും അദ്ദേഹത്തിന്റെ രണ്ടാംഭാര്യ ഗ്രേസിനേയും വിചാരണ ചെയ്യില്ലെന്ന ഉപാധിയിലാണ് രാജി.

വിചാരണ നേരിടേണ്ടി വരരുതെന്നും സ്വാകാര്യ സ്വത്ത് കണ്ട്‌കെട്ടരുതെന്നതുമടക്കം മുഗാബെയുടെ പല ആവശ്യങ്ങളും സൈന്യം അംഗീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

രാജിക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ താന്‍ ഡിസംബറില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ധ്യക്ഷനാകുമെന്നും തന്നെ പുറത്താക്കാനാവില്ലെന്നും വാദിച്ച് അധികാരത്തില്‍ തുടരാനായിരുന്നു മുഗാബെയുടെ നീക്കം.

മുഗാബെയെ ‘വീഴ്ത്തിയ’ ഗ്രേസ് ആരാണ്? രണ്ടാം ഭാര്യയുടെ അധികാര ദുരയുടെ കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍