UPDATES

വിദേശം

സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾക്ക് മലേഷ്യയിൽ വിലക്ക്

നായികിന്റെ പ്രഭാഷണങ്ങൾക്ക് മലേഷ്യയിലെ മെലാക്ക പ്രവിശ്യയിലും നിരോധനം ഏർപ്പെടുത്തി.

ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരേ വിദ്വേഷപ്രസംഗം നടത്തിയയെന്ന കേസിൽ വിവാദ മതപ്രാസംഗികൻ സാക്കിർ നായിക്കിനെ മലേഷ്യൻ പോലീസ് ചോദ്യം ചെയ്തു. ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരേ സാക്കിർ നായിക്ക് വംശീയപരാമർശം നടത്തിയത്. ഇതു രണ്ടാം തവണയാണ് ഇദ്ദേഹത്തെ മലേഷ്യൻ പോലീസ് ചോദ്യം ചെയ്യുന്നത്. അതേസമയം  രാജ്യത്ത് പ്രസംഗങ്ങൾ നടത്തുന്നതിന് സാക്കിർ നായിക്കിനെ വിലക്കിയടതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

‘പഴയ അതിഥി’കളായ മലേഷ്യയിലെ ചൈനീസ് വംശജർ ഉടൻ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾക്കുള്ളതിനെക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമർശം.

പരാമർശത്തിനെതിരെ, പ്രധാനമന്ത്രി മഹാതിർ മുഹമ്മദുതന്നെ അതിനെതിരെ ശക്തമായി രംഗത്തെത്തി. നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പരാമർശമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്.. ‘വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് നായിക്ക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാൽ, അയാളതല്ല ചെയ്യുന്നത്. രാജ്യത്ത് രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഇടപെടാൻ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണം’- അദ്ദേഹം ആവശ്യപ്പെട്ടു.

നായികിന്റെ പ്രഭാഷണങ്ങൾക്ക് മലേഷ്യയിലെ മെലാക്ക പ്രവിശ്യയിലും നിരോധനം ഏർപ്പെടുത്തി. ജോഹോര്‍, സെലങ്കൂര്‍, പെനാംഗ്, കേഡ, പെര്‍ലിസ്, സരാവക് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ വിലക്കിയിരുന്നു.അതേസമയം, ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും മലേഷ്യയില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ പരാമര്‍ക്കുക മാത്രമായിരുന്നു താനെന്നും സാക്കിര്‍ നായിക്ക് പ്രതികരിച്ചു.

2016-ൽ കള്ളപ്പണം വെളുപ്പിക്കൽ, മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളിൽ ഇന്ത്യയിൽ കേസെടുത്തതോടെയാണ് നായിക്ക് മലേഷ്യയിലേക്ക് കടന്നത്. കഴിഞ്ഞ സർക്കാറാണ്അദ്ദേഹത്തിന് സ്ഥിരതാമസം അനുവദിച്ചത്. ഇന്ത്യന്‍ ഏജന്‍സികള്‍ രണ്ട് തവണ സാക്കിര്‍ നായിക്കിന് വേണ്ടി ഇന്റര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും രണ്ട് തവണയുംആവശ്യം നിരാകരിക്കുകയായിരുന്നു.

Also Read- ഒരു ഗ്രാമത്തിന്റെ ഭൂരിഭാഗവും മണ്ണെടുത്തപ്പോള്‍ ചരിത്രം പറയാന്‍ ബാക്കിയായി ഒരു വായനശാല; 1967 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭൂദാനത്തിന്റെ ‘ഗ്രാമപ്രകാശിനി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍