UPDATES

വിദേശം

സംയുക്ത പ്രസ്താവനയില്ലാതെ ട്രംപിന്റെ മടക്കം; പിറകെ കനേഡിയന്‍ പ്രധാനമന്ത്രിയെ അപമാനിച്ച് ട്വീറ്റ്

ജി 7 സമ്മിറ്റ് അവസാനിക്കുന്നതിന് മുന്‍പ് മടങ്ങിയ ട്രംപ് യാത്രക്കിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിഷേപിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തത്.

കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിയിയുടെ സംയുക്ത പ്രസ്താവനയില്‍ പങ്കാളിയാവാതെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മടക്കം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ദുര്‍ബലനും വിശ്വാസ്യതയില്ലാത്തവനുമാണെന്ന് ആരോപിക്കാനും ട്രംപ് തയ്യാറായി. ഇതോടെ ഉച്ചകോടിക്ക് വൈകിയെത്തിയ ട്രംപി നേരത്തെ മടങ്ങുകയും ചെയ്തു.

ജി 7 സമ്മിറ്റ് അവസാനിക്കുന്നതിന് മുന്‍പ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നടത്താനിരിക്കുന്ന സിങ്കപ്പൂര്‍ കൂടിക്കാഴ്ചയ്ക്കായി മടങ്ങിയ ട്രംപ് യാത്രക്കിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിഷേപിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തത്.
ക്യൂബെക്കിലെ വാര്‍ത്താ സമ്മേളത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റില് ട്രൂഡോ തെറ്റായ ആരോപണങ്ങളാണ്‌ ഉന്നയിച്ചത്.

യഥാര്‍ത്ഥത്തില്‍ കാനഡയാണ് അമേരിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുന്നത്. നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്നും ട്രംപ് പിന്നീട് തന്റെ ട്വിറ്ററില്‍ കുറിച്ചു.

ട്രംപ് ശനിയാഴ്ച നടത്തിയ പ്രസ്താവനകള്‍ ലോക നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്.
കാനഡയിലെ ലാ മെല്‍ബായില്‍ വെള്ളിയാഴ്ച ആരംഭിച്ച ഉച്ചകോടിയില്‍ ഉരുക്കിനും അലുമിനിയത്തിനും ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ദേശീയ സുക്ഷ മുന്‍ നിര്‍ത്തി സ്റ്റീല്‍, അലുമിനിയം താരിഫുകള്‍ പുനര്‍ നിര്‍ണയിക്കാനുള്ള ട്രംപിന്റെ തീരുമാനം അപമാനകരകമാണെന്ന നേരത്തെ ട്രുഡോ ആരോപിച്ചിരുന്നു. ജുലായ് 1നായിരുന്നു ട്രൂഡോയുടെ പ്രതികരണം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍