UPDATES

വിദേശം

ദീപാവലി ബുദ്ധരുടെയും സിഖുകാരുടെയും ജൈനന്മാരുടെയും ആഘോഷമെന്ന് ട്രംപ്; ഹിന്ദുക്കൾ എവിടെയെന്ന് സോഷ്യൽ മീഡിയ

നിലവിളക്ക് കൊളുത്തിയതിനു ശേഷം ഹ്രസ്വമായി പ്രസംഗിക്കുകയും ചെയ്തിരുന്നു ട്രംപ്.

ദീപാവലി ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ട്വീറ്റിൽ സിഖുകാരും ജൈനന്മാരും ബുദ്ധമതക്കാരുമെല്ലാമുണ്ട്. ഹിന്ദുക്കൾ മാത്രമില്ല. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ട്രോളാക്രമണം നേരിടുകയാണ് ഡോണൾഡ് ട്രംപ്. ഇത്തരം പരിപാടികള്‍ക്കു മുതിരും മുൻപ് ഒന്ന് ഗൂഗിൾ ചെയ്തു നോക്കണമെന്നാണ് പലരുടെയും ഉപദേശം.

വൈറ്റ് ഹൗസിലെ റൂസ്‌വെൽറ്റ് റൂമിൽ ഇന്ത്യയിലെ വിവിധ സമുദായക്കാരുടെ പ്രതിനിധികളും കുടുംബാംഗങ്ങളും ഒത്തുചേർന്ന പരിപാടിയുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് ട്രംപ് ഈ അബദ്ധം കാണിച്ചത്. ദീപാവലം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷമാണ് വൈറ്റ് ഹൗസിൽ പരിപാടി നടന്നത്. നിലവിളക്ക് കൊളുത്തിയതിനു ശേഷം ഹ്രസ്വമായി പ്രസംഗിക്കുകയും ചെയ്തിരുന്നു ട്രംപ്.

“ഇന്ന് ഞങ്ങൾ ദീപാവലി ആഘോഷങ്ങൾക്കായി ഒത്തുചേർന്നു. ബുദ്ധമതക്കാരും സിഖുകാരും ജൈനന്മാരും യുനൈറ്റഡ് സ്റ്റേറ്റ്സിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നു.” -എന്നിങ്ങനെയാണ് ട്രംപിന്റെ ട്വീറ്റ് പോകുന്നത്.

ദീപാവലി ആഘോഷം ഇങ്ങനെ പോയി; അടുത്തവർഷത്തെ ഈദ് ആഘോഷം എങ്ങനെയാകുമോ എന്തോ എന്നാണ് ഒരാൾ സോഷ്യല്‍ മീഡിയയിൽ പ്രതികരിച്ചത്. അമേരിക്കൻ പ്രസിഡണ്ടിന് ഇതൊന്നും ബ്രീഫ് ചെയ്തു കൊടുക്കാൻ ആരുമില്ലേയെന്നാണ് മറ്റൊരാളുടെ അത്ഭുതം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍