UPDATES

വിദേശം

റഷ്യയില്‍ ടാക്‌സി നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ലോകകപ്പ് കാണാനെത്തിയവരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്

കിര്‍ഗിസ്ഥാന്‍ ലൈസന്‍സ് ഉള്ള ഡ്രൈവറെ അറസ്റ്റ് ചെയ്തതായി മോസ്‌കോ ട്രാഫിക് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു

കാല്‍നടക്കാര്‍ക്കിടയിലേക്ക് ടാക്‌സി നിയന്ത്രണം വിട്ടുകയറിയതിനെ തുടര്‍ന്ന് ലോകകപ്പ് കാണാനെത്തിയവരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. മെക്‌സിക്കോയില്‍ നിന്നും ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തിയ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.

ക്രംലിനാണ് സംഭവമുണ്ടായത്. കിര്‍ഗിസ്ഥാന്‍ ലൈസന്‍സ് ഉള്ള ഡ്രൈവറെ അറസ്റ്റ് ചെയ്തതായി മോസ്‌കോ ട്രാഫിക് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. അതേസമയം താന്‍ മനപ്പൂര്‍വം കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റിയതല്ലെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന്റെ കാരണമെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബ്യാനിനും സ്ഥിരീകരിച്ചു. അതേസമയം ഗതാഗത നിയമം ലംഘിച്ചതിന് ഡ്രൈവര്‍ക്കെതിരെ ക്രിമനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ഏഴ് പേര്‍ അപകട നില തരണം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍