UPDATES

പ്രവാസം

എത്യോപ്യയില്‍ സിമന്റ് കമ്പനി മാനേജറായ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു

നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാന്‍ഗോട്ടെ ഇന്‍ഡ്രസ്ട്രീസ് ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര കമ്പനി മാനേജര്‍ ദീപ് കര്‍മ്മയുള്‍പ്പെടെ മൂന്നു പേരാണ് ബുധനാഴ്ച കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

എത്യോപ്യയില്‍ സിമന്റ് കമ്പനി മാനേജറായ ഇന്ത്യന്‍ വംശജന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാന്‍ഗോട്ടെ ഇന്‍ഡ്രസ്ട്രീസ് ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര കമ്പനി മാനേജര്‍ ദീപ് കര്‍മ്മയുള്‍പ്പെടെ മൂന്നു പേരാണ് ബുധനാഴ്ച കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ദീപ് കര്‍മ്മക്കു പുറമേ എത്യോപ്യക്കാരായ അദ്ദേഹത്തിന്റെ സെക്രട്ടറി, ഡ്രൈവര്‍ എന്നിവരുമാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ ആഡിസ് അബാബയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അക്രമണം ഉണ്ടായത്.

അതേസമയം, പ്രദേശവാസികള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് അക്രമികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അക്രമ സംഭവം ഞെട്ടിക്കുന്നതാണെന്നും ശക്തമായ നടപടിയെടുക്കുമെന്നും എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദിന്റെ വക്താവ് ട്വിറ്ററില്‍ പ്രതികരിച്ചു.

2015ലാണ് ബഹുരാഷ്ട്ര കമ്പനിയായ ഡാന്‍ഗോട്ടെ എത്യോപ്യയില്‍ സിമന്റ് പ്ലാന്റ് ആരംഭിക്കുന്നത്. ആഡിസ് അബാബ, ഒരോമിയ തുടങ്ങിയ പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭുമി ഏറ്റെടുക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ 2015-16 കാലത്ത് ആക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ രണ്ട് വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍