UPDATES

വിദേശം

ലണ്ടന്‍ ഭൂഗര്‍ഭ മെട്രോയില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്‌

ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീനിലാണ് സംഭവം

ലണ്ടനിലെ ഭുഗര്‍ഭ മെട്രോയില്‍ സ്‌ഫോടനമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്‌. തെക്കുപടിഞ്ഞാറെ ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീനിലാണ് സംഭവം. മേഖലയില്‍ ജനങ്ങള്‍ പരിഭ്രാന്തരാണെന്നു  അന്താരാഷ്ട്ര മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഫിസ് സമയമായതിനാല്‍ വലിയ തിരക്ക് ഉണ്ടായിരുന്ന ഒരു ഡിസ്ട്രിക് ലൈന്‍ ട്രെയിനിലാണ് സ്‌ഫോടനം ഉണ്ടായത്. വാതിലിനോട് ചേര്‍ത്ത് വച്ചിരുന്ന വെള്ള ബക്കറ്റിലാണ് സ്‌ഫോടക വസ്തു വച്ചിരുന്നതെന്നു കരുതുന്നു. യാത്രക്കാരില്‍ ചിലരുടെ മുഖത്തിനു സാരമായി പൊള്ളലേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് പാര്‍സന്‍സ് ഗ്രീന്‍ സ്റ്റേഷന്‍ അടച്ചു. അഗ്നിശമനസേനാവിഭാഗവും ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസും സ്‌കോട്ടലാന്‍ഡ് യാര്‍ഡും സംഭവസ്ഥലത്തുണ്ട്. ഭീകരവാദി ആക്രമണം ആണോ നടന്നിരിക്കുന്നതെന്ന് വിവരമൊന്നും പുറത്തു വന്നിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍