UPDATES

വിദേശം

റിബല്‍ ഫോര്‍ ലൈഫ്; ലണ്ടന്‍ നഗരത്തെ നിശ്ചലമാക്കി കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രതിഷേധം

ബ്രിട്ടണിലെ അന്തരീഷ മലിനീകരണം കുറയ്ക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ലണ്ടന്‍  നഗരത്തെ നിശ്ചലമാക്കിയായിരുന്നു പ്രതിഷേധം.  കാലാവസ്ഥാ വ്യതിയാനം  മനുഷ്യ വംശത്തിന് ഭീഷണിയാണെന്ന് എന്ന് വ്യക്തമാക്കിയായിരുന്നു നഗരത്തില്‍ പ്രതിഷേധം. ലണ്ടനിലെ പ്രശസ്തമായ ഒാക്സ് ഫോണ്‍ഡ് സര്‍ക്കസിന് മുന്നില്‍ പിങ്ക് ബോട്ട് പാര്‍ക്ക് ചെയ്ത പ്രതിഷേധക്കാര്‍ അണ്ടര്‍ ഗ്രൗണ്ട് സ്റ്റേഷന്‍റെ പുറം ചുവരുകള്‍  തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെന്‍ഡ്രല്‍ ലണ്ടനിലെ വാട്ടര്‍ ലൂ ബ്രിഡ്ജിലും പ്രതിഷേധക്കാര്‍ ഒത്തുകൂടി.

ദിവസങ്ങളായി നടന്നുവരുന്ന പ്രതിഷേധമാണ് കഴിഞ്ഞ ദിവസം വന്‍ പ്രകടനമായി മാറിയത്. നഗരത്തിന്‍റെ സുപ്രധാന  മേഖലകള്‍ എല്ലാം പ്രതിഷേധക്കാര്‍ കയ്യടക്കി. പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും യുവജനങ്ങളും കുടുംബങ്ങളും പങ്കാളികളായതോടെയാണ് പ്രതിഷേധം വലിയ പ്രകടനമായി മാറിയത്.

ബ്രിട്ടണ്‍ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനായായ എക്റ്റിങ്ഷന്‍ റിബലിയന്‍  ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ തങ്ങളുടെ പ്രചാരണങ്ങളുടെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. അഗോളതലത്തിലേക്ക് പ്രതിഷധം വ്യാപിപ്പിക്കാനുക്കുള്ള സംഘടനയുടെ നീക്കങ്ങളുടെ ഭാഗമായി വരും ദിവസങ്ങളില്‍ 33 രാജ്യങ്ങളിലായി 80 ഇടങ്ങളില്‍ സമാനമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ബ്രിട്ടണിലെ അന്തരീഷ മലിനീകരണം കുറയ്ക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരിസ്ഥിതി പ്രവര്‍ത്തകരും ജനങ്ങളും തെരുവില്‍ ഇറങ്ങിയത്. 2025 ഓടെ കാര്‍ബണ്‍ പുറത്തള്ളുന്നതിലൂടെ ഉള്ള രാജ്യത്തെ അന്തരീക്ഷ മലിനീകരണം പൂര്‍ണമായും ഇല്ലാതാക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം.  രാജ്യത്തിന്‍റെ ജൈവ വൈവിധ്യം തകര്‍ക്കുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ അടിയന്തിര പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും പ്രതിഷേധക്കാര്‍ അവശ്യപ്പെടുന്നു.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍