UPDATES

വിദേശം

അറുത്തുമാറ്റിയ തലകൾ, ജനനേന്ദ്രിയങ്ങൾ: മനുഷ്യാവയവങ്ങളുടെ അറവുശാലയിൽ അന്വേഷകർ കണ്ട ഞെട്ടിക്കുന്ന കാഴ്ചകൾ

ഓരോ അവയവങ്ങൾക്കും പ്രത്യേകം വിലയിട്ടായിരുന്നു വില്‍പ്പന എന്നാണറിയുന്നത്.

ശാസ്ത്രീയ പരീക്ഷണങ്ങൾക്കായാണ് കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ യുഎസ്സിലെ അരിസോണയിലെ ബയോളജിക്കൽ റിസോഴ്സസ് സെന്ററിന് (ബിആർസി) കൈമാറിയത്. ഇവിടെ പരിശോധനയ്ക്കെത്തിയ എഫ്ബിഐ ഉദ്യോഗസ്ഥർ കണ്ടത് മനസ്സ് മരവിപ്പിക്കുന്ന കാഴ്ചകളാണ്. പുറത്തുവരുന്നത് അന്ധാളിപ്പിക്കുന്ന വിവരങ്ങളും. ഈ സ്ഥാപനം തങ്ങൾക്ക് ലഭിച്ചു കൊണ്ടിരുന്ന മൃതദേഹങ്ങൾ പല ഭാഗങ്ങളാക്കി മുറിച്ച് മറിച്ചു വിൽക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആറു വർഷം മുമ്പാണ് (2014ൽ) ഈ റെയ്ഡ് നടന്നത്. ഇപ്പോഴാണ് എഫ്ബിഐ റെയ്ഡിന്റെ വിവരങ്ങൾ പുറത്തു വിട്ടതെന്നു മാത്രം. ഈ കേസിൽ വരുന്ന ഒക്ടോബർ 21ന് വാദം നടക്കും.

സ്റ്റീഫൻ ഗോർ എന്നയാളാണ് ഈ സ്ഥാപനം നടത്തിവന്നിരുന്നത്. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കുപയോഗിക്കും എന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഗോറിന് ആളുകൾ മൃതദേഹങ്ങൾ കൈമാറിയത്.

ബക്കറ്റുകളിലും മറ്റുമായി മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. ലിംഗങ്ങളും തലകളുമെല്ലാം വേറെവേറെയായി സൂക്ഷിച്ചിരുന്നത് എഫ്ബിഐ അധികൃതർ കണ്ടെത്തി. വലിയൊരു പുരുഷന്റെ മൃതദേഹത്തിൽ യുവതിയുടെ ചെറിയ തല തുന്നിച്ചേർത്ത നിലയിലും കണ്ടെത്തി.

ഓരോ അവയവങ്ങൾക്കും പ്രത്യേകം വിലയിട്ടായിരുന്നു വില്‍പ്പന എന്നാണറിയുന്നത്. ശരീരഭാഗങ്ങൾ പലയിടത്തേക്കും കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്.

33 പേരാണ് ഹരജി നൽകിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍