UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യരെക്കാൾ കൂടുതൽ പന്നികൾ; പാരിസ്ഥിതിക പ്രതിഫലനങ്ങളെ ഭയന്ന് സ്പെയിൻ

പോർക്ക് അധിഷ്ഠിത വ്യവസായങ്ങൾ രാജ്യത്തെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കൂട്ടുന്നുണ്ട്.

രാജ്യത്ത് പന്നികൾ പെറ്റുപെരുകുന്നതിൽ ആശങ്ക പൂണ്ട് സ്പെയിൻ. നിലവില്‍‌ രാജ്യത്ത് 50 ദശലക്ഷം പന്നികളാണ് സ്പെയിനിലുള്ളത്. മനുഷ്യരുടെ എണ്ണത്തെക്കാൾ 3.5 ദശലക്ഷം കൂടുതലാണിത്.

2013നു ശേഷം മാത്രം 9 ദശലക്ഷം പന്നികള്‍ പെരുകിയിട്ടുണ്ട്. ഇത് പാരിസ്ഥാതികമായി എന്തെല്ലാം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിന്റെ ഭീതി പടർന്നു കഴിഞ്ഞു. പോർക്ക് ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തമാണ് സ്പെയിൻ. കഴിഞ്ഞവർഷം 5.4 ബില്യൺ പൗണ്ടിന്റെ കച്ചവടമാണ് പോർക്ക് അധിഷ്ഠിത വ്യവസായത്തിൽ മാത്രം നടന്നത്. 4 ടണ്ണിലധികം പോർക്ക് ഉൽപന്നങ്ങൾ 2017ൽ ഉൽപാദിപ്പിച്ചു.

പോർക്ക് അധിഷ്ഠിത വ്യവസായങ്ങൾ രാജ്യത്തെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കൂട്ടുന്നുണ്ട്. ഗതാഗതം, വൈദ്യുതി ഉൽപാദനം എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകം പുറത്തുവിടുന്നത് പോർക്ക് അധിഷ്ഠിത വ്യവസായങ്ങളാണ്.

ധാരാളം ജലവും ഊറ്റിയെടുക്കുന്നുണ്ട് പന്നി വ്യവസായം. ഒരു പന്നി ദിവസം 15 ലിറ്റർ വെള്ളം കുടിക്കും. രാജ്യത്ത് മനുഷ്യരെക്കാളധികം കുടിവെള്ളം ഇവയ്ക്ക് ആവശ്യമാണ്. ഇത് ജലദൗർലഭ്യം ഇതിനകം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍