UPDATES

വിദേശം

ഉടമ്പടിരഹിത ബ്രെക്സിറ്റ് നടപ്പായാല്‍ വിലക്കയറ്റമുണ്ടാകും; സമൂഹത്തില്‍ അസ്വസ്ഥതകള്‍ പെരുകും: സര്‍ക്കാര്‍ പുറത്തുവിട്ട രഹസ്യരേഖ

സമൂഹത്തില്‍ അസ്വസ്ഥതകള്‍ വളരാന്‍ കരാറുകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോരുന്നത് കാരണമാകുമെന്ന് പുറത്തുവിട്ട രേഖയില്‍ പറയുന്നു.

ഉടമ്പടിരഹിത ബ്രെക്സിറ്റ് നടപ്പായാല്‍ അത് ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലകള്‍ വന്‍തോതില്‍ കൂട്ടുമെന്ന് സര്‍ക്കാരിന് രഹസ്യ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് പാര്‍ലമെന്റില്‍ എംപിമാര്‍ ആവശ്യമുന്നയിക്കുകയായിരുിന്നു. തുടര്‍ന്ന് പ്രസിദ്ധീകരിക്കപ്പെട്ട രേഖകള്‍ ഉടമ്പടിരഹിത ബ്രെക്സിറ്റിനെ സംബന്ധിച്ച് ഭീതിയുണ്ടാക്കുന്നതാണ്.

മരുന്നുകളുടെ വിലയിലും വലിയ കുതിച്ചുകേറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. യുകെയുടെ സാമ്പത്തിക വ്യവസ്ഥയില്‍ വലിയ തിരിച്ചടി നല്‍കാന്‍ ഉടമ്പടികളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് കാരണമായേക്കും.

ഓഗസ്റ്റ് മാസത്തില്‍ തന്നെ ഓപ്പറേഷന്‍ യെല്ലോഹാമ്മര്‍ എന്ന ഈ രേഖയുടെ ചില ഭാഗങ്ങള്‍ ചോര്‍ന്നിരുന്നു. സെപ്തംബര്‍ മൂന്നിന് പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ ഭാഗം വാദിക്കവെ മന്ത്രി മൈക്കേല്‍ ഗോവ് ഈ രേഖ പറയുന്ന കാര്യങ്ങളില്‍ ഭയപ്പെടാനൊന്നുമില്ലെന്ന് വാദിച്ചിരുന്നു. ഏറ്റവും വഷളായ സാഹചര്യത്തില്‍ എന്തെല്ലാം സംഭവിക്കുമെന്നാണ് രേഖ പറയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സാധാരണ നിലയില്‍ സംഭവിക്കുന്ന കാര്യങ്ങളല്ല രേഖയിലുള്ളതെന്നായിരുന്നു പ്രധാനമന്ത്രിയെ നയകാര്യങ്ങളില്‍ സഹായിക്കേണ്ട ചുമതലയുള്ള മന്ത്രിയുടെ വാദം.

സമൂഹത്തില്‍ അസ്വസ്ഥതകള്‍ വളരാന്‍ കരാറുകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോരുന്നത് കാരണമാകുമെന്ന് പുറത്തുവിട്ട രേഖയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍