UPDATES

വിദേശം

അമേരിക്കയെ പിടിച്ചുകുലുക്കി ഹാര്‍വ്വെ കൊടുങ്കാറ്റ്

ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം സംഭവിക്കുന്ന ആദ്യത്തെ പ്രധാന പ്രകൃതി ദുരന്തം കൂടിയാണിത്. ക്യാമ്പ് ഡേവിഡില്‍ നിന്നുകൊണ്ട് സംഭവവികാസങ്ങള്‍ സസൂക്ഷമം നിരീക്ഷിക്കുകയാണു താനെന്ന് ട്രംപ് ട്വീറ്റ് ചെയ്തു

അമേരിക്കയെ പിടിച്ചുകുലുക്കുന്ന ഹാര്‍വെ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ശനിയാഴ്ച വൈകിട്ട് ഹൂസ്റ്റണിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് വെള്ളം കയറിയ റോഡിലൂടെ വണ്ടിയോടിക്കുനതിനിടയിലാണ് ഒരു സ്ത്രീ മരിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ ഹാര്‍വെ കൊടുങ്കാറ്റ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായി. രാജ്യത്തെ നാലാമത്തെ വലിയ നഗരമായ ഹൂസ്റ്റ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വണ്ടി മന്നോട്ട് നീങ്ങാതായപ്പോള്‍ പുറത്തിറങ്ങിയതാണ് സ്ത്രീയുടെ മരണത്തില്‍ കലാശിച്ചതൊണ് അധികൃതര്‍ പറയുന്നത്. ടെക്‌സാസ് നഗരത്തിലെ 2300,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിലച്ചിട്ടുണ്ട്. മഴ നിരവധി ദിവസങ്ങള്‍ നീണ്ടു നില്‍ക്കുമെന്നാണ് പ്രവചനം. കോര്‍പ്പസ് ക്രിസ്റ്റി പ്രദേശത്ത് മാത്രം ഇതുവരെ 40.6 സെന്റിമീറ്റര്‍ മഴ ലഭിച്ചതായി ടെക്‌സാസ് ഗവര്‍ണര്‍ ഗ്രേഗ് അബോട്ട് പറഞ്ഞു. പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതകള്‍ ഉണ്ടെന്നും ഓസ്റ്റിനില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രളയത്തില്‍ കുടിങ്ങിപ്പോയ 18 പേരെ ഹെലിക്കോപ്ടറില്‍ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ഹൂസ്റ്റ പ്രദേശത്തെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാണ്. ജോര്‍ജ്ജ് ബുഷ് ഭൂഖണ്ഡാന്തര വിവാനത്താവളത്തില്‍ നിുള്ള 704 വിമാനങ്ങളും ഹോബ്ബിയില്‍ നിന്നുള്ള 123 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൊടുങ്കാറ്റ് ഇനിയും ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അഡ്മിനിസ്‌ട്രേറ്റര്‍ ബ്രോക് ലോങ് വെളിപ്പെടുത്തി. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും അത് സാവധാനം ടെക്‌സാസിനെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ ഹൂറിക്കെയ്ന്‍ സെന്റര്‍ ശനിയാഴ്ച രാവിലെ അറിയിച്ചിരുന്നു. ഈ ദിവസങ്ങളില്‍ മാരകമായ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായും അവര്‍ അറിയിച്ചു.

ഹര്‍വേ നിലംതൊട്ടതിന് 200 മൈല്‍ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഹൂസ്റ്റണില്‍ വെള്ളിയാഴ്ചയാണ് കാറ്റും മഴയും ആരംഭിച്ചത്. 6.5 ദശലക്ഷം ആളുകള്‍ അധിവസിക്കുന്ന ഹൂസ്റ്റ നഗരപ്രദേശം ഒരു വെള്ളപ്പൊക്ക സാധ്യത മേഖലയാണ്. സെന്‍ട്രല്‍ ഹൂസ്റ്റണില്‍ നിന്നും വലിയ രീതിയില്‍ ആളുകളെ ഒഴിപ്പിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചിരുന്നെങ്കിലും ധാരാളം പേര്‍ സ്വന്തം ഇഷ്ടപ്രകാരവും ചിലര്‍ നിര്‍ബന്ധിതമായും ഒഴിഞ്ഞുപോയിട്ടുണ്ട്. ഹൂസ്റ്റണിന്റെ സമീപത്തുള്ള ചതുപ്പ് നിലങ്ങളില്‍ ജലനിരപ്പ് ഉയരുതും ആശങ്കയ്ക്ക് വഴി തെളിക്കുന്നുണ്ട്. തെരുവുകളില്‍ വിളക്കുകള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
വെള്ളിയാഴ്ച കോര്‍പ്പസ് ക്രിസ്റ്റിയില്‍ മണിക്കൂറില്‍ 130 മൈല്‍ വേഗതയിലാണ് ഹാര്‍വെ ആഞ്ഞടിച്ചത്.

കാറ്റഗറി നാല് വിഭാഗത്തില്‍ പെട്ടെ കൊടുങ്കാറ്റാണ് ഇത്. 2004ല്‍ ഫ്‌ളോറിഡയില്‍ ചാര്‍ലി കൊടുങ്കാറ്റ് നാശനഷ്ടം വിതച്ചശേഷം യുഎസില്‍ വീശുന്ന ഏറ്റവും ശക്തമായ കാറ്റാണിത്. 1961 ല്‍ കാര്‍ല കൊടുങ്കാറ്റ് വന്നതിന് ശേഷം ഇത്രയും ശക്തമായ ഒരു കൊടുങ്കാറ്റ് ടെക്‌സാസിനെയും ആക്രമിച്ചിട്ടില്ല. കടല്‍ത്തീര പട്ടണങ്ങളായ റോക്‌പോര്‍ട്ട്, പോര്‍ട്ട്് അറാന്‍സസ് എന്നിവിടങ്ങളിലും ഹാര്‍വെ നാശം വിതച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം സംഭവിക്കുന്ന ആദ്യത്തെ പ്രധാന പ്രകൃതി ദുരന്തം കൂടിയാണിത്. ക്യാമ്പ് ഡേവിഡില്‍ നിന്നുകൊണ്ട് സംഭവവികാസങ്ങള്‍ സസൂക്ഷമം നിരീക്ഷിക്കുകയാണു താനെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ദുരന്തനിവാരണത്തിനായി നഗര, സംസ്ഥാന, ഫെഡറല്‍ സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍