UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രംപ് സാമാന്യ മര്യാദ ഇല്ലാത്തയാളെന്ന് ഫ്രാൻസ്; മാക്രോണിന്റെ വാക്കുകൾ വളച്ചൊടിച്ച് ട്വീറ്റാക്രമണം

യുഎസ്, ചൈന, റഷ്യ എന്നിവരിൽ നിന്നും സ്വയം സംരക്ഷിക്കാൻ യൂറോപ്പിന് സ്വന്തമായൊരു പട്ടാളം വേണമെന്ന് ഇമ്മാനുവൽ മാക്രോൺ‌ നിർ‌ദ്ദേശിച്ചെന്നും മറ്റുമായിരുന്നു ആരോപണങ്ങൾ‌.

യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ ‘സാമാന്യ മര്യാദയില്ലാത്തയാൾ’ എന്നു വിശേഷിപ്പിച്ച് ഫ്രാൻസ്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിനെയും, പൊതുവിൽ ഫ്രാൻസിനെയും അധിക്ഷേപിച്ച് ട്രംപ് ട്വിറ്ററിൽ തുടർച്ചയായി ട്വീറ്റുകൾ ചെയ്തതിനോടുള്ള പ്രതികരണമായാണ് ഫ്രാൻസ് രംഗത്തെത്തിയത്. 2015ൽ ഫ്രാൻസിലെ ബറ്റാക്ലാൻ തിയറ്ററിൽ നടന്ന ഭീകരാക്രമണത്തിന്റെ ഓർമദിനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയതിനു ശേഷമായിരുന്നു ട്രംപിന്റെ ട്വീറ്റാക്രമണം.

യുഎസ്, ചൈന, റഷ്യ എന്നിവരിൽ നിന്നും സ്വയം സംരക്ഷിക്കാൻ യൂറോപ്പിന് സ്വന്തമായൊരു പട്ടാളം വേണമെന്ന് ഇമ്മാനുവൽ മാക്രോൺ‌ നിർ‌ദ്ദേശിച്ചെന്നും മറ്റുമായിരുന്നു ആരോപണങ്ങൾ‌.

മാക്രോൺ യുഎസ്സിനോട് പുലർത്തുന്ന വിപണിനയത്തെയും ഡോണള്‍ഡ് ട്രംപ് വിമർശിക്കുകയുണ്ടായി. ഫ്രാൻസ് മികച്ച വൈനുകൾ ഉണ്ടാക്കുന്നുണ്ട്. യുഎസ്സും നല്ല വൈനുണ്ടാക്കുന്നു. എന്നാൽ യുഎസ്സിന് തങ്ങളുടെ വൈൻ ഫ്രാൻസിൽ വിൽക്കാൻ കഴിയുന്നില്ല. ഉയർന്ന നികുതിയാണ് ഫ്രാൻസ് ഈടാക്കുന്നത്. എന്നാൽ ഫ്രാൻസിന് യുഎസ്സിൽ വളരെ കുറഞ്ഞ നികുതി നിരക്കിൽ വൈൻ വിൽക്കാൻ കഴിയുന്നുണ്ട്. ഇത് ശരിയല്ലെന്നും ട്രംപ് തന്റെ ട്വീറ്റിൽ പറയുകയുണ്ടായി.

ഈ ട്വീറ്റുകളെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു ഫ്രഞ്ച് സർക്കാരിന്റെ വക്താവായ ബഞ്ചമിൻ ഗ്രിവോക്സ് പ്രതികരിച്ചത്. ‘നവംബർ 13ന് ഞങ്ങൾ കൊല്ലപ്പെട്ട 130 പേരെ ഓർക്കുകയായിരുന്നു. സാമാന്യമര്യാദ അത്തരമൊരു സന്ദർഭത്തിന് ഉചിതമായിരുന്നു’ -ഗ്രിവോക്സ് പറഞ്ഞു.

ഒരു അഭിമുഖത്തിൽ മാക്രോൺ പറഞ്ഞ വാക്കുകളെ ട്രംപ് തെറ്റായി മനസ്സിലാക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ്സിനെ മാത്രം ആശ്രയിക്കുന്നതിനു പകരം സ്വയം പ്രതിരോധിക്കാൻ യൂറോപ്യൻ യൂണിയന് ഒരു പട്ടാളം വേണമെന്നായിരുന്നു മാക്രേണിന്റെ പ്രസ്താവന. എന്നാൽ‌ ഇതിനെ ‘യുഎസ്സിനെ പ്രതിരോധിക്കാൻ’ മാക്രോൺ പട്ടാളത്തിനു വേണ്ടി ശ്രമിക്കുന്നു എന്ന രീതിയിലേക്ക് ട്രംപ് വ്യാഖ്യാനിച്ചു എന്നാണ് മനസ്സിലാക്കപ്പെടുന്നത്.

തന്റെ വാക്കുകൾ തെറ്റായാണ് മനസ്സിലാക്കിയിരിക്കുന്നതെന്ന് ട്രംപിനോട് മാക്രോൺ നേരിട്ടു പറഞ്ഞിരുന്നു. ഇതിനു ശേഷവും ട്രംപ് ട്വീറ്റുകളിലൂടെ ആക്രമണം നടത്തിയതിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല.

“ഞങ്ങള്‍ രക്ഷിക്കാന്‍ വരുന്നതിന് മുമ്പ് നിങ്ങള്‍ നാസികളുടെ ഭാഷ പഠിക്കാന്‍ തുടങ്ങിയിരുന്നു”: മക്രോണിനോട് ട്രംപ്; അടി മുറുകുന്നു

ദീപാവലി ബുദ്ധരുടെയും സിഖുകാരുടെയും ജൈനന്മാരുടെയും ആഘോഷമെന്ന് ട്രംപ്; ഹിന്ദുക്കൾ എവിടെയെന്ന് സോഷ്യൽ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍