UPDATES

വിദേശം

ഫുക്കുഷിമ ആണവ ദുരന്തം: റിയാക്ടറുകളുടെ ചുമതലക്കാരായിരുന്ന ഉദ്യോഗസ്ഥരെ കോടതി വെറുതെവിട്ടു

സുനാമി ഫുകുഷിമ ആണവനിലയത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന വസ്തുത അറിയാമായിരുന്നിട്ടും അതിനെ പ്രതിരോധിക്കാന്‍ ഇവരൊന്നും ചെയ്തില്ലെന്നായിരുന്നു പ്രധാനപ്പെട്ടആക്ഷേപം.

ലോക ചരിത്രത്തിലെ ഏറ്റവും വലിയ സുനാമി ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തെ തകർത്തിട്ട് ഏതാണ്ട് ഒന്‍പതു വര്‍ഷമാകുന്നു. സമീപകാല ചരിത്രത്തില്‍ ഉണ്ടായ ഏറ്റവുംവലിയ ദുരന്തങ്ങളില്‍ ഒന്ന്. അതിന്‍റെ വ്യാപ്തി എത്രത്തോളമെന്ന് ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. ദുരന്തത്തിന് കാരണം മൂന്ന് മുന്‍ ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. കേസ് കോടതിയിലെത്തിയെങ്കിലും മൂന്നുപേരും കൃത്യവിലോപം കാണിച്ചില്ലെന്ന് കണ്ടെത്തിയ കോടതി മൂവരേയും കഴിഞ്ഞ ദിവസം വെറുതെവിട്ടു.

ടോക്കിയോ ഇലക്ട്രിക് പവർ (ടെപ്കോ) എന്ന സ്വകാര്യ കമ്പനിക്കായിരുന്നു ആണവനിലയത്തിന്‍റെ നടത്തിപ്പു ചുമതല. 2011-ലെ സുനാമിയില്‍ ഫുക്കുഷിമ ഒന്നിലെ ഒന്നാം നമ്പർ റിയാക്ടറാണ് ആദ്യം പൊട്ടിത്തെറിച്ചത്. വൈകാതെ അല്‍പം അകലെയുള്ള ഫുക്കുഷിമ രണ്ടിലും, മൂന്നിലും സമാന സംഭവങ്ങളുണ്ടായി. ഇതിന്റെ ഫലമായി 470,000 ത്തിലധികം ആളുകളെയാണ് ഒഴിപ്പിക്കേണ്ടി വന്നത്. 18,500 ഓളം പേര്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തു.

ടെപ്കോയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍യ സുനെഹിസ കട്സുമത, വൈസ് പ്രസിഡന്റുമാരായ സകേ മ്യൂട്ടോ, ഇച്ചിരോ ടാക്കെറോ എന്നിവരാണ് ആണവനിലയത്തില്‍ ഉണ്ടായ 44 പേരുടെ മരണത്തിന് കാരണക്കാരെന്ന് പരക്കെ ആരോപണമുയര്‍ന്നു. സുനാമി ഫുകുഷിമ ആണവനിലയത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന വസ്തുത അറിയാമായിരുന്നിട്ടും അതിനെ പ്രതിരോധിക്കാന്‍ ഇവരൊന്നും ചെയ്തില്ലെന്നായിരുന്നു പ്രധാനപ്പെട്ടആക്ഷേപം.

ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിധിയാണ് ഇന്നലെ പുറത്തുവന്നത്. അവരുടെ പ്രൊഫഷണല്‍ അലംഭാവമല്ല ആളുകള്‍ മരിക്കാനും പരിക്കെല്‍ക്കാനും കാരണമെന്ന് കോടതി പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാലും അഞ്ചുവര്‍ഷം വരെ മാത്രം ശിക്ഷലഭിക്കാവുന്ന കുറ്റമായിരുന്നു അവര്‍ക്കുമേല്‍ ചുമത്തപ്പെട്ടിരുന്നത്. സുനാമിയുടെ അപകടസാധ്യത അവര്‍ മനസിലാക്കിയിരിക്കണമെന്നും, അതിലവര്‍ പരാജയപ്പെട്ടുവെന്നുംപ്രോസിക്യൂട്ടർമാർ ശക്തമായിവാദിച്ചിരുന്നു.വിധിക്ക് കാതോര്‍ത്ത് ഡസൻ കണക്കിന് പ്രതിഷേധക്കാരാണ് ടോക്കിയോ കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നത്.

ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടകുറ്റം ഒരിക്കലും തെളിയിക്കാന്‍ കഴിയില്ലെന്ന് നേരത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. വിജയസാധ്യത കുറവാണെന്നതിനാല്‍ കുറ്റം ചുമത്താൻ പ്രോസിക്യൂട്ടർമാർ രണ്ടുതവണ വിസമ്മതിച്ചിരുന്നു. എന്നിട്ടും ഒരു ജുഡീഷ്യൽ പാനൽ അവർക്കെതിരെ കുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യാൻ തയ്യാറായി. 2017 ജൂണിലാണ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്.

ഫുക്കുഷിമ അപകടം രാജ്യത്തെ എല്ലാ ന്യൂക്ലിയർ റിയാക്ടറുകളും പൂർണ്ണമായും അടച്ചുപൂട്ടാൻ കാരണമായിരുന്നു. പക്ഷെ, ആണവ വിരുദ്ധ വികാരം വ്യാപകമായിരുന്നിട്ടുംത്യേക സുരക്ഷാ പരിശോധനകൾ നടത്തിയ ശേഷം നിരവധി റിയാക്ടറുകൾ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍