UPDATES

വിദേശം

ലൈംഗികാരോപണം: നടൻ ജെഫ്രി റഷിന് അനുകൂല വിധി; ടെലഗ്രാഫ് പത്രം 35 ലക്ഷം ഡോളർ നഷ്ടപരിഹാരം കൊടുക്കണം

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട ഓസ്കാർ ജേതാവായ പ്രമുഖ നടൻ ജെഫ്രി റഷിന് കോടതിയുടെ ക്ലീന്‍ചിറ്റ്. ആരോപണങ്ങൾ അച്ചടിച്ച ‘ദി ടെലഗ്രാഫ്’ പത്രത്തിനെതിരെ സമര്‍പ്പിച്ച അപകീര്‍ത്തി കേസിലാണ് റഷിന് അനുകൂലമായ കോടതി വിധി ഉണ്ടായിരിക്കുന്നത്. 2015-ല്‍ ‘കിംഗ് ലയര്‍’ എന്ന ചിത്രത്തിന്റെ നിർമ്മാണ സമയത്ത് റഷ് സഹതാരത്തോട് അനുചിതമായി പെരുമാറി എന്ന വാര്‍ത്ത 2017-ലാണ് ടെലെഗ്രാഫ് പത്രത്തില്‍ അച്ചടിച്ചു വന്നത്. വാര്‍ത്ത നിഷേധിച്ച അദ്ദേഹം പത്രത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

85000 ഡോളർ നഷ്ടപരിഹാരമായി ടെലഗ്രാഫ് പത്രം റഷിനു നൽകാനും കോടതി വിധിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 3.5 മില്ല്യൻ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം നിയമയുദ്ധത്തിന് ഇറങ്ങിയിരുന്നത്. ‘കപട പത്രപ്രവര്‍ത്തനത്തിന്റെ മകുടോദാഹരണമാണ് ഈ കേസെ’ന്ന് വിധി പ്രസ്താവത്തിനിടെ ജസ്റ്റിസ് വിഗ്നി അഭിപ്രായപ്പെട്ടു.

നെറ്റ്ഫ്ലിക് സീരീസായ ‘ഓറഞ്ചി’ലൂടെ ശ്രദ്ധേയയായ യേല്‍ സ്റ്റോണ്‍ ആണ് ജെഫ്രി റഷിനെതിരെ രംഗത്തു വന്നിരുന്നത്. 2010-ല്‍ ബെൽവയർ സ്ട്രീറ്റ് തീയറ്റർ നിര്‍മ്മിച്ച ‘ദ ഡയറി ഓഫ് എ മാഡ് മാന്‍’ ചിത്രീകരിക്കുന്ന സമയത്ത് വിവസ്ത്രനായി വന്ന് തന്നോട് മോശമായി പെരുമാറി എന്നാണ് സ്റ്റോണ്‍ ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞത്. എ.ബോ.സി ചാനലിന് അനുവദിച്ച അഭിമുഖത്തിലും അവര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. മാത്രവുമല്ല, ഇടയ്ക്കിടെ അദ്ദേഹം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും, തന്‍റെ അനുവാദമില്ലാതെ മോശമായ രീതിയില്‍ ദേഹത്ത് സ്പര്‍ശിച്ചെന്നും ആരോപിച്ചു.

തോപ്പില്‍ മുഹമ്മദ് മീരാന്‍ എന്ന മനുഷ്യന്‍: ടി ഡി രാമകൃഷ്ണന്‍ സംസാരിക്കുന്നു

എന്നാല്‍ എല്ലാ ആരോപണങ്ങളെയും നിരാകരിച്ച റഷ്, ചില വിഷയങ്ങള്‍ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അവ കോടതിയില്‍ തെളിയിക്കുമെന്നും പറഞ്ഞിരുന്നു. ‘ഞാന്‍ കാരണം അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു. ഒരിക്കലും അവരെ മനപ്പൂര്‍വ്വം ശല്യപ്പെടുത്തിയിട്ടില്ല’ എന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് റഷിന് അനുകൂലമായ ആദ്യ കോടതിവിധി വന്നത്. തുടര്‍ന്ന് ടെലെഗ്രാഫ് പുനഃപ്പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. തീപാറിയ വാദപ്രതിവാദങ്ങല്‍ക്കൊടുവിലാണ് ഈ വിധി വന്നിരിക്കുന്നത്. ആരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയായിരുന്നു. അന്തിമ വിധി മെയ് ഇരുപതിന് പ്രസ്താവിക്കും. നിലവില്‍ പൊതുവായി ഒരു നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചെങ്കിലും ആരോപണംമൂലം അദ്ദേഹത്തിനു നഷ്ടമായ വരുമാനത്തിന് അനുസൃതമായി മറ്റൊരു നഷ്ടപരിഹാരംകൂടി ടെലഗ്രാഫ് നല്‍കേണ്ടിവരും. അത് ഇപ്പോള്‍ പ്രഖ്യാപിച്ചതിലും അധികമായിരിക്കും എന്നാണ് വിലയിരുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍