UPDATES

വിദേശം

ജോർജ് ബുഷ് സീനിയർ അന്തരിച്ചു

മുൻ അമേരിക്കൻ പ്രസിഡണ്ട് ജോർജ് ബുഷ് സീനിയർ അന്തരിച്ചു. 94 വയസ്സായിരുന്നു. മകനും മുൻ അമേരിക്കൻ പ്രസിഡണ്ടുമായ ജോർജ് ഡബ്ല്യു ബുഷ് ആണ് തന്റെ കുടുംബത്തിനു വേണ്ടി ഇക്കാര്യം അറിയിച്ചത്.

രണ്ടാംലോകയുദ്ധത്തിൽ പങ്കെടുത്തിട്ടുള്ളയാളാണ് ജോർജ് ബുഷ് സീനിയർ. പൈലറ്റായാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനം.

അമേരിക്കയുടെ നൽപ്പത്തിയൊന്നാമത്തെ പ്രസിഡണ്ടായിരുന്നു ബുഷ് സീനിയർ. 1989 മുതൽ 1993 വരെയായിരുന്നു ഇദ്ദേഹത്തിന്റെ കാലയളവ്.

എണ്ണക്കച്ചവടത്തിലൂടെ സമ്പന്നനായിത്തീർന്ന ഇദ്ദേഹം സ്വന്തമായി എണ്ണക്കമ്പനി തുടങ്ങിയതിനു പിന്നാലെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1964ലായിരുന്നു ആദ്യത്തെ അങ്കം. സെനറ്റിലേക്കുള്ല ഈ മത്സരത്തിൽ ഇദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്. പിന്നാട് 66ൽ പ്രതിനിധി സഭയിലേക്കുള്ള മത്സരത്തിൽ വിജയിച്ചു കയറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍