UPDATES

വിദേശം

സ്ത്രീയെ കടന്നുപിടിച്ചു: മുന്‍ പ്രസിഡണ്ട് സീനിയര്‍ ബുഷിനെതിരെ ആരോപണം

തനിക്കൊപ്പം ഫോട്ടോ എടുക്കുന്ന സ്ത്രീകളെ കടന്നുപിടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ബുഷിനെതിരെ സമീപകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്

അധികാരത്തിലിരിക്കുമ്പോള്‍ മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് എച്ച് ഡബ്ല്യൂ ബുഷ്‌ ഒരു സ്ത്രീയെ കടന്നുപിടിച്ചതായി ആരോപണം. 1992ല്‍ പ്രസിഡന്റ് പദത്തിലിരിക്കുമ്പോള്‍ ബുഷ് തന്റെ നിതംബത്തില്‍ കടുന്നുപിടിച്ചതായി മിഷിഗണില്‍ നിന്നുള്ള സ്ത്രീ സിഎന്‍എന്നിനോട് വെളിപ്പെടുത്തി. 93 കാരനായ ബുഷിനെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അവയ്ക്ക് നിദാനമായ സംഭവങ്ങളെല്ലാം നടന്നത് അദ്ദേഹം അധികാരമൊഴിഞ്ഞതിന് ശേഷമായിരുന്നു എന്നത് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗുരുതരമാക്കുന്നു.

1992 ല്‍ ഒരു ധനശേഖരണ പരിപാടിയില്‍ പ്രസിഡന്റിനോടൊപ്പം ചിത്രമെടുക്കുമ്പോഴാണ് അദ്ദേഹം തന്നെ കടന്നുപിടിച്ചെടുത്തതെന്നാണ് സ്ത്രീ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പിതാവിനൊപ്പമാണ് ചടങ്ങിനെത്തിയതെന്നും ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്ത്രീ പറഞ്ഞു. ‘ഒരു വിശുദ്ധ വിസര്‍ജ്ജനം’ എന്നാണ് തനിക്ക് ആ സംഭവത്തെ കുറിച്ച് തോന്നിയതെന്നും അവര്‍ പറയുന്നു. തനിക്കൊപ്പം ഫോട്ടോ എടുക്കുന്ന സ്ത്രീകളെ കടന്നുപിടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ബുഷിനെതിരെ സമീപകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്.

ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് 1992ലെ സംഭവത്തെ കുറിച്ച് തുറന്നുപറയാന്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നതെന്ന് സ്ത്രീയുടെ മുന്‍ ഭര്‍ത്താവും അടുത്ത കൂട്ടുകാരിയും സിഎന്‍എന്നിനോട് പറഞ്ഞു. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളെ ബുഷിന്റെ പ്രായം ചൂണ്ടിക്കാണിച്ച് ന്യായീകരിക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ തനിക്കെതിരെ ആക്രമണം നടന്നപ്പോള്‍ ബുഷിന് അത്ര പ്രായമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീ പറയുന്നു. എന്നാല്‍ പുതിയ ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ ബുഷിന്റെ വക്താവ് ജിം മക്ഗ്രാത്ത് തയ്യാറായിട്ടില്ല. നേരത്തെ ഉയര്‍ന്ന ആരോപണങ്ങളില്‍ ബുഷിന്റെ പേരില്‍ മക്ഗ്രാത്ത് മാപ്പ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍