UPDATES

വിദേശം

ടിവി ഷോയില്‍ പാന്റ്സുരിയുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്ത സ്പെൻസർ രാജി വെക്കും

ജൂലൈ മാസാവസാനം തന്നെ സ്പെൻസർ രാജി വെച്ച് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

സചാ ബാരൺ കോഹന്റെ പുതിയ ടെലിവിഷൻ സീരീസിൽ പങ്കെടുത്ത് പാന്റ്സുരിയുകയും വംശീയ പരാമർശങ്ങൾ നടത്തുകയും ചെയ്ത ജോർജിയ സംസ്ഥാനത്തിലെ ജനപ്രതിനിധി ജേസൺ സ്പെൻസർ രാജി വെക്കും. സംസ്ഥാനത്തിന്റെ നിയമനിർമാണസഭയുടെ സ്പീക്കറുടെ വക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ സ്പീക്കർ ആവശ്യപ്പെട്ടപ്പോഴും രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു സ്പെൻസർ. നേരത്തെയും വംശീയപരാമർശങ്ങൾ നടത്തി വിവാദമുണ്ടാക്കിയിട്ടുണ്ട് സ്പെൻ‌സർ.

ജൂലൈ മാസാവസാനം തന്നെ സ്പെൻസർ രാജി വെച്ച് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ഇക്കാര്യമറിയിച്ച് സ്പീക്കർക്ക് സ്പെൻസർ കത്തയച്ചു. ജൂലൈ 31ന് താൻ‌ ഓഫീസിൽ നിന്നിറങ്ങുമെന്ന് സൂചിപ്പിക്കുന്ന ഒറ്റവാചകമാണ് സ്പീക്കർക്കയച്ച കത്തിലുള്ളത്.

കറുത്ത വർഗക്കാരെയും ചൈനീസ് വംശജരെയുമെല്ലാം അധിക്ഷേപിക്കുന്ന വാക്കുകൾ ടെലിവിഷൻ ഷോയിൽ സ്പെൻസർ പ്രയോഗിക്കുകയുണ്ടായി. ഇസ്ലാമിസ്റ്റ് തീവ്രവാദികളെ ഭയപ്പെടുത്താൻ പാന്റ്സുരിയുന്നത് സഹായിക്കുമെന്ന് അവതാരകൻ പറഞ്ഞപ്പോൾ അദ്ദേഹം മടി കൂടാതെ അതും ചെയ്തുകാണിച്ചു.

സ്പെൻസറുടെ അന്തസ്സില്ലാത്ത പെരുമാറ്റം ലോകമാധ്യമങ്ങളിൽ ചർച്ചയായി. ഇസ്ലാമിക തീവ്രവാദത്തോടുള്ള എതിർപ്പിന്റെ മറവിൽ മുസ്ലിങ്ങളോട് വിദ്വേഷം പ്രചരിപ്പിക്കുകയാണ് സ്പെൻസറെന്നും ആരോപണമുയർന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍