UPDATES

വീഡിയോ

ജര്‍മ്മനിയില്‍ ജൂത തൊപ്പി വച്ച യുവാക്കള്‍ക്ക് നേരെ ആക്രമണം/ വീഡിയോ കാണാം

ബര്‍ലിനില്‍ ജൂത തൊപ്പി വയ്ക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പാണ് ഈ ആക്രമണം നല്‍കുന്നത്‌

ജര്‍മന്‍ തലസ്ഥാന നഗരമായ ബര്‍ലിനില്‍ ജൂത തൊപ്പിവച്ച യുവാക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സെമറ്റിക്ക് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി യുവാക്കളെ ആക്രമിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ബര്‍ലിനിലെ പ്രന്‍സ്ലൗര്‍ ബര്‍ഗ് പ്രദേശത്ത് വച്ച് തിങ്കളാഴ്ചയായിരുന്നു സംഭവം. 21കാരനായ ഇസ്രായേലി യുവാവും സുഹൃത്തും പാതയിലൂടെ നടന്നു നീങ്ങവെ അടുത്തെത്തിയ വ്യക്തി യഹൂദി എന്ന് വിളിച്ച ശേഷം ബെല്‍റ്റ് കൊണ്ട് മര്‍ദിക്കുകയായിരുന്നു. ഇവര്‍ക്കു നേരെ കുപ്പികൊണ്ട് എറിഞ്ഞതായും യുവാക്കളിലൊരാളായ ആദം പറയുന്നു. സമീപത്തുള്ള തന്റെ വീട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കു പോവുകയായിരുന്ന തന്നെയും സുഹൃത്തിനെയും പാതയോരത്ത് നിന്നിരുന്ന മൂന്നുപേര്‍ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിലൊരാള്‍ ആക്രമണത്തിന് മുതിര്‍ന്നത്. തന്റെ വീടിനടുത്ത് വച്ച് തന്നെ ഇത്തരമൊരു ആക്രമണത്തിനിരയാകേണ്ടി വന്നതില്‍ അമ്പരപ്പുണ്ടാക്കിയെന്നും യുവാവ് പ്രതികരിച്ചു. ഇയാളെ പോലീസ് വരുന്നവരെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് വ്യക്തമായതോടെ തെളിവിനായി വീഡിയോ പകര്‍ത്തുകയായിരുന്നെന്നും യുവാക്കള്‍ വ്യക്തമാക്കി.

എന്നാല്‍ താന്‍ ജൂതാണെങ്കിലും വളര്‍ന്നത് ഇസ്രായേലിലെ അറബ് കുടൂംബത്തിലാണെന്നും ജൂത വിശ്വാസിയല്ലെന്നും യുവാവ് പിന്നീട് പ്രതികരിച്ചു. അടുത്തിടെ ഇസ്രായേലില്‍ നിന്നുമെത്തിയ സുഹൃത്താണ് ജൂത തൊപ്പി തന്നത്. ബര്‍ലിനില്‍ ഇത് ധരിക്കുന്നത് അപകടമാണെന്ന് തെളിയിക്കുന്നതാണ് അക്രമമെന്നും അവര്‍ വ്യക്തമാക്കി.

വീഡിയോ പ്രചരിച്ചതോടെ സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി. ആക്രമണം തീര്‍ത്തും അപലപനീയമാണെന്ന് ജ്യൂയിഷ് ഫോറെ ഫോര്‍ ഡെമോക്രസി ആന്‍ഡ് എഗയ്ന്‍സ്റ്റ് അന്റ്ി സെമറ്റിസം പ്രതികരിച്ചു.

ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കു ശേഷം ജര്‍മനിയിലെ ജൂതവിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധവുണ്ടായിരുന്നു. 1989ല്‍ 30,000 ഉണ്ടായിരുന്ന ഇവര്‍ സോവിയറ്റ് യൂനിയന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറ്റമടക്കം ഉണ്ടായതോടെ 2,00,000ത്തിലേക്ക് ഉയരുകയായിരുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍