UPDATES

വിദേശം

ഗ്രീസിൽ കാട്ടുതീ റിസോർട്ടിലേക്ക് പടർന്നു; 49 മരണം

മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി അലക്സി സിപ്രാസ് പറഞ്ഞു.

ഗ്രീസിൽ‌ കാട്ടുതീ റിസോർട്ടിലേക്ക് പടർന്ന് അമ്പതു പേർ വെന്തുമരിച്ചു. കടലും കാടും ചേരുന്ന മാറ്റി എന്ന ഗ്രാമത്തിലാണ് സംഭവം. മരിച്ചവരിൽ വലിയവിഭാഗം പേർ കുട്ടികളാണ്.

കഴിഞ്ഞ കുറെ മാസങ്ങളായി കടുത്ത വേനലാണ് സ്ഥലത്തനുഭവപ്പെടുന്നത്. ഇതാണ് കാട്ടുതീക്ക് കാരണമായത്. കാറ്റിന് ശക്തി കൂടിയതോടെ തീ ശക്തമായി പടരുകയും ചെയ്തു. മാറ്റി ഗ്രാമത്തെ ഒന്നാകെ വിഴുങ്ങിയിട്ടുണ്ട് തീ.

റിസോർട്ടിലേക്ക് തീ പടർന്നു കയറിയപ്പോൾ ആളുകൾ ഓടി കടലിൽ അഭയം പ്രാപിക്കാൻ ശ്രമിച്ചു. ഇവരിൽ പലരും തീയിനും പുകയ്ക്കും വെള്ളത്തിനുമിടയിൽ കുടുങ്ങി മരിച്ചു. വെള്ളത്തിൽ ചാടിയ നിരവധി പേർ രക്ഷപ്പെട്ടു. ബിൽഡിങ്ങിനകത്തും കാറിനകത്തും കുടുങ്ങി നിരവധി മരണങ്ങളുണ്ടായി.

അപകടങ്ങൾ നിയന്ത്രിക്കാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി അലക്സി സിപ്രാസ് പറഞ്ഞു. ഇതിനകം തന്നെ അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ആറ്റിക്ക പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ അടിയന്തിരസേനകളെയും സജ്ജരാക്കിക്കഴിഞ്ഞു.

യൂറോപ്യൻ യൂണിയന്റെ സഹായവും തേടിയിട്ടുണ്ട്. അറുപത് അഗ്നിശമന സൈനികരുമായി ഒരു മിലിട്ടറി വിമാനം സൈപ്രസ്സിൽ നിന്നെത്തും. സ്പെയിനിൽ നിന്ന് രണ്ട് വാട്ടർ ഡ്രോപ്പിങ് പ്ലെയിനുകളും വരും.

ഇത് വെറുമൊരു കാട്ടുതീയല്ല; ലോകം ആശങ്കപ്പെടേണ്ട ചിലതുണ്ടീ ഉഷ്ണതരംഗത്തിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍