UPDATES

വിദേശം

യുഎസ്സിൽ വെടിയേറ്റുള്ള മരണങ്ങൾ കൂടുന്നു; കഴിഞ്ഞ വർഷം മരിച്ചത് 39,773 പേർ

വെടിവെപ്പുകൾക്കെതിരെ നിരവധി നടപടികളാണ് ഭരണതലത്തിൽ ഈയടുത്തകാലത്ത് വന്നത്.

യുഎസ്സില്‍ വെടിവെപ്പുകളും മരണങ്ങളും കഴിഞ്ഞ അമ്പതു വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലെന്ന് റിപ്പോർട്ട്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന റിപ്പോർട്ട് പ്രകാരം 2017ൽ മാത്രം 39,773 പേരാണ് വെടിയേറ്റ് മരിച്ചത്. മുൻവർഷത്തേതിനെ അപേക്ഷിച്ച് 1000 മരണങ്ങളാണ് കൂടിയിരിക്കുന്നത്. ഈ മരണങ്ങളിൽ മൂന്നിലൊന്ന് ആത്മഹത്യകളാണ്.

ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോൾ ചെറിയ തോതിലുള്ള വർധനയും വന്നിട്ടുണ്ട്. 2016ൽ 1 ലക്ഷം പേർക്ക് 11.8 എന്ന നിലയിലായിരുന്നു വെടിയേറ്റുള്ള മരണ നിരക്ക്. ഈ വർഷത്തെ കണക്കുകൾ പ്രകാരം ഇത് 12 ആയി ഉയർന്നിട്ടുണ്ട്. 1990നും ശേഷമുള്ള ഏറ്റവുമുയർന്ന അനുപാതമാണിത്. കഴിഞ്ഞ മൂന്നു വർഷങ്ങളായി വെടിയേറ്റുള്ള മരണങ്ങൾ വർധിച്ചു വരികയാണെന്ന് കണക്കുകൾ കാണിക്കുന്നു.

വെടിവെപ്പുകൾക്കെതിരെ നിരവധി നടപടികളാണ് ഭരണതലത്തിൽ ഈയടുത്തകാലത്ത് വന്നത്. പുതിയ തോക്കു നിയന്ത്രണ നിയമങ്ങൾ പാസ്സാക്കിയിരുന്നു യുഎസ് സംസ്ഥാനങ്ങൾ. നിരവധി സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും വെടിവെപ്പ് സംഭവങ്ങളെ കുറയ്ക്കാൻ സഹായകമായിട്ടില്ല. സ്വയം വെടിവെച്ചുള്ള മരണങ്ങളാണ് ചില വർഷങ്ങളിൽ കൂടുതലുണ്ടാകാറ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍