UPDATES

വിദേശം

യുഎസ് നിലപാടുകള്‍ സാമ്പത്തിക തീവ്രവാദമെന്ന് ഇറാന്‍ പ്രസിഡന്റ്; യുഎന്നില്‍ ട്രംപ്- റുഹാനി വാക്ക് പോര്

ഇറാനുമായി 2015 ല്‍ ഒപ്പുവച്ച ആണവ കരാര്‍ പിന്‍വലിക്കുകയും, സാമ്പത്തിക ഉപരോധം കൊണ്ടുവരികയും ചെയ്ത യുഎസ് നടപടികള്‍ക്ക് ശേഷം നടന്നയോഗത്തിലാണ് ഇരു നേതാക്കളും പരസ്പരം കൊമ്പു കോര്‍ത്തത്.

ചൊവ്വാഴ്ച നടന്ന ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റെ് ഹസ്സന്‍ റൂഹാനിയും. ജനറല്‍ അസംബ്ലിയില്‍ ആദ്യം സംസാരിച്ച ഡൊണള്‍ഡ് ട്രംപ് തന്നെയാണ് പതിവു പോലെ ഇറാനെ കടന്നാക്രമിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഇറാനെ ആഗോള വ്യാപാരത്തില്‍ നിന്നും സമൂഹം ഒറ്റപ്പെടുത്തണമെന്നും ട്രം പ് കുറ്റപ്പെടുത്തി. എന്നാല്‍ യുഎസ് നടത്തിവരുന്നത് സാമ്പത്തിക തീവ്രവാദമാണെന്നായിരുന്നു റൂഹാനിയുടെ മറുപടി. ഇറാനുമായി 2015 ല്‍ ഒപ്പുവച്ച ആണവ കരാര്‍ പിന്‍വലിക്കുകയും, സാമ്പത്തിക ഉപരോധം കൊണ്ടുവരികയും ചെയ്ത യുഎസ് നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച നടന്ന ജനറല്‍ അസംബ്ലി യോഗത്തിനിടെയായിരുന്നു ഇരു നേതാക്കളും പരസ്പരം കൊമ്പു കോര്‍ത്തത്.

ലോകത്തെ തീവ്രവാദത്തിന്റെ പ്രധാന സ്‌പോണ്‍ഡസറാണ് ഇറാന്‍. ഇറാന്റെ ഇത്തരം നടപടികള്‍ക്ക് അയല്‍ രാഷ്ട്രങ്ങള്‍ വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നത്. സാങ്കേതിക രംഗത്തടക്കം നിഴല്‍ യുദ്ധങ്ങള്‍ നടപ്പാക്കാന്‍ ഇവര്‍ വലിയ തോതില്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കിവരുകയാണ്. രാജ്യത്തെ ഏകാതിപത്യ ഭരണത്തിന് കീഴില്‍ ആണവായുധങ്ങള്‍ സംഭരിക്കുന്നു. വലിയ അടിച്ചമര്‍ത്തലുകളാണ് രാജ്യത്തിനുള്ളില്‍ ഭരണകൂടം നടപ്പാക്കുന്നത്, സാമ്പത്തിക ത്രീവ്രവാദം, സിറിയയിലെയും യമനിലെയും കൊലപാതക സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതായും ട്രംപ് കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച ഇറാനെ ഒറ്റപ്പെടുത്തണമെന്നുമായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രധാന ആരോപണങ്ങള്‍.

മറുപടിയുമായെത്തിയ ഇറാന്‍ പ്രസിഡന്റ് സ്സന്‍ റുഹാനിയും ട്രംപിനെയും യുഎസ് നിലപാടുകളെയും കടന്നാക്രമിച്ചുകൊണ്ടുള്ള പ്രസ്താവനകളായിരുന്നു നടത്തിയത്. ഇറാനുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പടുത്തണമെന്ന ട്രംപിന്റെ ആവശ്യം സാമ്പത്തിക തീവ്രവാദത്തിന ഉദാഹരണമാണെന്നായിരുന്നു റൂഹാനിയുടെ മറുപടി. ഒരു രാജ്യത്തിന്റെ ഭരണകൂടത്തെ തകര്‍ക്കാനുള്ള ശ്രമമാണ് യുഎസ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്്. ലോകത്തെ സമാധാനം തകര്‍ക്കാന്‍ ലോക നേതാക്കളെന്ന് അവകാശപ്പെടുന്ന് ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും ട്രംപിന്റെ പേരെടുത്ത് പറയാതെ റൂഹാനി തിരിച്ചടിച്ചു.

ലോകത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശക്തിയുടെ അടയാളമല്ല, മറിച്ച് ബുദ്ധി ശൂന്യതയുടെയും, ബലഹീനതയുടെയും ലക്ഷണമാണ്. ഇത് മനസ്സിലാക്കാതെയുള്ള ചിലരുടെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. നിലവിലെ യുഎസിലെ നിലവിലെ ഭരണ സംവിധാനം ചില തീരുമാനങ്ങളിലൂടെ ഒട്ടും കാര്യക്ഷമമല്ലെന്ന് തെളിയിക്കുകയായിരുന്നെന്നും റുഹാനി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍