UPDATES

വിപണി/സാമ്പത്തികം

ഒരിടവേളയ്ക്കു ശേഷം ബ്രിട്ടനിലെ അതി സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തി ഹിന്ദുജ സഹോദരന്മാര്‍

ഇതിനു മുന്‍പ് 2014 ലും, 2017 ലും ഇവര്‍  ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു.

ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒന്നാമത് ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാര്‍. 1190 കോടി പൗണ്ട് ആണ് ഇവരുടെ ആസ്തി. സണ്‍ഡെ ടൈംസ് തയ്യാറാക്കിയ ബ്രിട്ടണിലെ 102 അതിസമ്പന്നരുടെ പട്ടികയിലാണ് ഹിന്ദുജ സഹോദരന്മാര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇവര്‍ കൂടാതെ ലക്ഷ്മി മിത്തല്‍ അടക്കം അഞ്ച് ഇന്ത്യന്‍ വംശജര്‍കൂടി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വാഹനം, റിയല്‍ എസ്റ്റേറ്റ്, എണ്ണ തുടങ്ങിയ മേഖലകളിലാണ് ഹിന്ദുജ ഗ്രൂപ്പ് വ്യവസായം നടത്തുന്നത്.

കഴിഞ്ഞവര്‍ഷത്തെ പട്ടികയില്‍ ഹിന്ദുജ സഹോദരന്മാര്‍ മൂന്നാം സ്ഥാനത്തായിരുന്നു. അന്ന് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യന്‍ വ്യവസായി ഈ വര്‍ഷം രണ്ടാം സ്ഥാനത്താണ്. രണ്ടാമതുണ്ടായിരുന്ന ഉരുക്കു മേഖലയിലെ അധികായരായ ലക്ഷ്മി മിത്തല്‍ ഈ വര്‍ഷം മൂന്നാം സ്ഥാനത്തുമാണ്.

പ്രകാശ് ലോഹ്യ, പ്രഭു സഭയില്‍ അംഗമായ സ്വരാജ് പോള്‍, അനില്‍ അഗര്‍വാള്‍,അജയ് ഖല്‍സി എന്നിവരാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ വംശജര്‍.

ഇതിനു മുന്‍പ് 2014 ലും, 2017 ലും ഇവര്‍  ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. യു കെ യിലെ 1000 സമ്പന്നരില്‍ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് ബാലന്‍സ്, സ്വത്തുവകകള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍