UPDATES

ഫ്രാന്‍സിലെ നോത്രദാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ; പുരാതന ദേവാലയം പൂര്‍ണമായും കത്തിനശിച്ചു

ഫ്രാന്‍സിന്‍റെ ദുരന്തം എന്നായിരുന്നു പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ തീപ്പിടിത്തത്തെ വിശേഷിപ്പിച്ചത്.

ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രദാം ദേവാലയത്തില്‍ വന്‍ അഗ്നിബാധ. 850 വര്‍ഷത്തിലധികം  പഴക്കമുള്ള ദേവാലയത്തിലാണ് ഇന്നലെ രാത്രിയിലാണ് തീപ്പിടിച്ചത്. പാരീസിലെ മുഖ്യ അകര്‍ഷണങ്ങളില്‍ ഒന്നായ നോത്രദാം കത്തീഡ്രലിന്  തീപ്പിടിത്തത്തില്‍ സാരമായ കേടുപാടുകള്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ദേവാലയത്തിന്‍ മേ ല്‍ക്കൂര തകര്‍ന്നു. രണ്ട് മണി ഗോപുരങ്ങളും അഗ്നിബാധയില്‍ തകര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ ഇതുവരെ ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും തീയ്യണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സിന്‍റെ ദുരന്തം എന്നായിരുന്നു പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ തീപ്പിടിത്തത്തെ വിശേഷിപ്പിച്ചത്. കത്തീഡ്രല്‍ പൂര്‍ണമായി കത്തിയെരിഞ്ഞതായും ഒന്നും ബാക്കിയില്ലെന്നും ദേവാലയത്തിന്‍റെ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

1163ല്‍ നിര്‍മാണം ആരംഭിച്ച് 1345ല്‍ പൂര്‍ത്തിയാക്കിയതാണ് നോത്രദാം കത്തീഡ്രല്‍. ഫ്രാന്‍സിന്‍റെ ചരിത്രത്തില്‍ സുപ്രധാനമായ പങ്കാണ് ദേവാലയത്തിനുള്ളത്. ഇന്നലെ വൈകുന്നേരും പ്രാദേശിക സമയം  6.30 ഒാടെയാണ് അഗ്നിബാധ അരംഭിച്ചത്. അതിവേഗം പടര്‍ന്ന തീ ദേവാലത്തിന്‍റെ മേല്‍ക്കൂരയിലേക്ക് പടര്‍ന്നു കയറുകയായിരുന്നു.

 

 

Firefighters tackle blaze in Paris

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍