UPDATES

വിദേശം

ഹോളോകോസ്റ്റിനെ അതിജീവിച്ച എഴുത്തുകാരൻ എലീ വീസലിന്റെ വീട്ടിൽ സെമറ്റിക് മതവിരോധികളുടെ ആക്രമണം

എലീ വീസലിന്റെ മരണശേഷം ഈ വീട് ഒരു ചരിത്രസ്മാരകമാണ്.

രണ്ടാം ലോകയുദ്ധകാലത്ത് നാസി ജർമനി സംഘടിപ്പിച്ച കുപ്രസിദ്ധമായ വംശഹത്യയായ ഹോളോകോസ്റ്റിൽ നിന്നും രക്ഷപ്പെട്ട, പിന്നീട് എഴുത്തുകാരനും നോബൽ സമ്മാനജേതാവുമായിത്തീർന്ന എലീ വീസലിന്റെ വീടിനു നേരെ ആക്രമണം. വടക്കുകിഴക്കൻ റൊമാനിയയിലുള്ള വീടാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ചുവരുകളിൽ സെമറ്റിക് വിരുദ്ധ ചിത്രങ്ങളും മുദ്രാവാക്യങ്ങളും എഴുതിയിട്ടിട്ടുണ്ട് എന്നതാണ് ഈ ആക്രമണത്തെ ശ്രദ്ധേയമാക്കുന്നത്.

എലീ വീസലിന്റെ മരണശേഷം ഈ വീട് ഒരു ചരിത്രസ്മാരകമാണ്.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് സർക്കാർ. എലീ വീസലിന്റെ ഓർമകൾക്കു നേരായ അതിക്രമമാണ് നടന്നിരിക്കുന്നതെന്ന് റൊമാനിയ ഈ സംഭവത്തെ വിശേഷിപ്പിച്ചു. ഹളോകോസ്റ്റ് അതിജിവിച്ചവരുടെയും ഇരകളായവരുടെയും ആത്മാക്കൾക്കു നേരെയാണ് ഈ കടന്നാക്രമണമെന്നും സർക്കാർ അപലപിച്ചു.

1944ലാണ് പതിനാലായിരത്തോളം ജൂതർക്കൊപ്പം ഓഷ്‍വിറ്റ്സിലുള്ള മരണ ക്യാമ്പിലേക്ക് എലീ വീസലിനെയും കുടുംബത്തെയും പറഞ്ഞയച്ചത്. വീസലിന്റെ അമ്മയും ഇളയ പെങ്ങളും അവിടെവെച്ച് കൊല്ലപ്പെട്ടു. മൂത്ത രണ്ട് പെങ്ങന്മാർക്കൊപ്പം വീസൽ രക്ഷപ്പെട്ടു. 1960ൽ പുറത്തിറങ്ങിയ നൈറ്റ് ഡ്രോ എന്ന പുസ്തകം വീസലിന്റെ ഹോളോകോസ്റ്റ് അനുഭവങ്ങളാണ് പറയുന്നത്. 1986ൽ വീസലിന് നോബൽ സമ്മാനം ലഭിച്ചു. 1928ൽ ജനിച്ച വീസൽ 2016ൽ അന്തരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍