UPDATES

വിദേശം

തീവ്ര ഇസ്ലാമിനെ ഉപേക്ഷിച്ച് സൗദി ലോകത്തിന് മുന്നില്‍ വാതില്‍ തുറക്കുകയാണ്; കിരിടാവകാശി

നേരത്തെ പിന്‍പറ്റിയ മിതവാദ ഇസ്ലാമിക കാഴ്ചപ്പാടിലേക്കുളള മടക്കമാണ് മാറ്റത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സര്‍വ്വ മതങ്ങളിലേക്കും ലോകത്തേക്കും സൗദിയെ തുറന്നിടുക

സൗദി അറേബ്യ തീവ്ര ഇസ്ലാമിനെ കൈവെടിഞ്ഞ് കൂടുതല്‍ മിതത്വമുളള ഇസ്ലാമിക പാരമ്പര്യം പിന്തുടരുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയെ ഒരു തുറന്ന സമൂഹമായി മാറ്റുന്നതിന് ലോകരാജ്യങ്ങളുടെ സഹായവും പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി ജനതയെ കൂടുതല്‍ ശാക്തീകരിക്കാനും രാജ്യത്ത് കൂടുതല്‍ വിദേശ നിക്ഷേപം എത്തിക്കാനും തുറന്ന കാഴ്ചപ്പാട് വേണമെന്നും അദ്ദേഹം പറഞ്ഞു.

ദി ഗാര്‍ഡിയന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മാറ്റത്തെ കുറിച്ചുളള തന്റെ കാഴ്ചപ്പാട് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വെളിപ്പെടുത്തിയത്. ഇറാന്‍ വിപ്ലവത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഭരണകൂടം റിയാക്ഷനറി സമീപനം സ്വീകരിച്ചു. ഒരുതരം വരണ്ട മതസമീപനമാണ് അത്, കഴിഞ്ഞ 30 വര്‍ഷമായി അതിതീവ്ര യാഥാസ്ഥിതികമായ ആ കാഴ്ചപ്പാടാണ് സൗദി ജനതയെ നയിക്കുന്നത്. അത് ഒട്ടും സാധാരണ മനോനിലയല്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യ, ജോര്‍ദ്ദാന്‍, ഈജിപറ്റ് എന്നീ രാജ്യങ്ങളെ പരസ്പരം പിണഞ്ഞിരിക്കുന്ന മേഖലയില്‍ 500 ശതകോടി ഡോളറിന്റ ചിലവില്‍ ഒരു സ്വതന്ത്ര്യ സാമ്പത്തിക മേഖല ആരംഭിക്കാനുളള പദ്ധതി നിക്ഷേപകരുടെ സമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ ”നമ്മള്‍ ജി-20 രാജ്യമാണ്. ലോകത്തെ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തികളില്‍ ഒന്ന്. നമ്മള്‍ മൂന്ന് വന്‍കരകള്‍ക്കു നടുവിലാണ്. സൗദി അറേബ്യ മാറുകയെന്നാല്‍ ഈ മേഖലയെ, ലോകത്തെ തന്നെ മാറ്റാന്‍ സഹായിക്കുകയെന്നാണര്‍ത്ഥം, ഇതാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ലോകം ഞങ്ങളെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു”.

വിപണിക്കുവേണ്ടിയുള്ള സൗദിയുടെ മാറ്റം വഹാബികള്‍ അംഗീകരിക്കുമോ?

”കഴിഞ്ഞ 30 വര്‍ഷത്തിനിടെ സൗദിയില്‍ എന്തു സംഭവിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍, മദ്ധ്യപൗരസ്ത്യ ദേശത്തല്ല, ഈ മേഖലയില്‍ എന്ത് സംഭവിച്ചു. 1979 ലെ ഇറാന്‍ വിപ്ലവത്തിനു ശേഷം, അത് പകര്‍ത്താന്‍ ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങള്‍ ശ്രമിച്ചു. സൗദിയും അതില്‍ ഉള്‍പ്പെടുന്ന ഒരു രാജ്യമായിരുന്നു. അതിനെ എങ്ങനെ നേരിടണമെന്ന് സൗദി ഭരണ നേതൃത്വത്തിനു അറിയില്ലായിരുന്നു. അത് ലോകം മുഴുക്കെ പ്രതിസന്ധികള്‍ പരത്തി. അതില്‍ നിന്നും രക്ഷപ്പെടാനുളള സമയമാണിത്” കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഞങ്ങള്‍ നേരത്തെ പിന്‍പറ്റിയ മിതവാദ ഇസ്ലാമിക കാഴ്ചപ്പാടിലേക്കുളള മടക്കമാണ് മാറ്റത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സര്‍വ്വ മതങ്ങളിലേക്കും ലോകത്തേക്കും സൗദിയെ തുറന്നിടുക. 70 ശതമാനം സൗദികളും 30 വയസിനു താഴെയുളള ചെറുപ്പക്കാരാണ്. സത്യസന്ധമായി പറയുകയാണ്, തിവ്ര ചിന്തകളോട് റിയാക്ഷനറിയായി പൊരുതി 30 വയസ് ഞങ്ങള്‍ പാഴാക്കേണ്ടതില്ലായിരുന്നു. ആ തീവ്ര കാഴ്ചപ്പാട് ഞങ്ങള്‍ പൂര്‍ണ്ണമായും ഇപ്പോള്‍ തന്നെ പെട്ടെന്ന് ഇല്ലാതാക്കും”.

ആറുമാസമായി സൗദിയുടെ സാംസ്‌കാരിക, സാമ്പത്തിക, പരിഷ്‌കരണപദ്ധതികളുമായി മുന്നിട്ടിറങ്ങിയ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഈ പ്രസ്താവന ദൃഡനിശ്ചയത്തോടെയുളളതാണെന്നും ദി ഗാര്‍ഡിയന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍