UPDATES

വിദേശം

റോഹിംഗ്യ സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാൽസംഗം ചെയ്ത് തീയിട്ടു കൊന്നു: അന്താരാഷ്ട്ര കോടതി ഇടപെടുന്നു

ബംഗ്ലാദേശിൽ നിന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ ഒരു സഖ്യമാണ് മ്യാന്മറിലെ സംഭവങ്ങൾ സംബന്ധിച്ച തെളിവുകൾ നൽകിയിരിക്കുന്നത്.

അന്താരാഷ്ട്ര കോടതിയുടെ ചരിത്രത്തിലാദ്യമായി തങ്ങളുടെ അധികാരപരിധിയിൽ വരാത്ത ഒരു രാജ്യത്തിലെ സംഭവത്തിൽ ഇടപെടാൻ തീരുമാനം. മ്യാൻമറിലെ റോഹിംഗ്യ മുസ്ലിങ്ങൾക്കെതിരെ നടന്നുവരുന്ന അക്രമസംഭവങ്ങളിലൊന്നിലാണ് അന്വേഷണം ഇടപെടൽ നടത്താൻ കോടതി തീരുമാനിച്ചത്.

റോഹിംഗ്യൻ സ്ത്രീകളെ മരങ്ങളില്‍ കെട്ടിയിട്ട് ദിവസങ്ങളോളം ബലാൽസംഗം ചെയ്യുകയും ഒടുവിൽ പെട്രോളൊഴിച്ച് തീ കൊടുത്ത് കൊല്ലുകയും ചെയ്ത സംഭവമാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി പരിഗണനയ്ക്കെടുക്കുന്നത്. മ്യാൻമർ പട്ടാളവും നാട്ടുകാരും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തത്.

ബംഗ്ലാദേശ് അന്താരാഷ്ട്ര കോടതിയുടെ അധികാരപരിധിയിൽ വരുന്ന രാഷ്ട്രമാണ്. മ്യാൻമറിലെ സംഭവങ്ങളെല്ലാം ഈ രാജ്യത്തെയും വലിയ തോതിൽ ബാധിക്കുന്നുണ്ട്. ഇവിടുത്തെ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്താൻ കോടതിക്ക് അധികാരവുമുണ്ട്. ഈ വഴിക്ക് മ്യാന്‍മറിലെ സംഭവങ്ങളിലും അന്താരാഷ്ട്ര കോടതിക്ക് ഇടപെടൽ നടത്താമെന്ന ന്യായമാണ് ഉന്നയിക്കപ്പെടുക.

ബംഗ്ലാദേശിൽ നിന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ ഒരു സഖ്യമാണ് മ്യാന്മറിലെ സംഭവങ്ങൾ സംബന്ധിച്ച തെളിവുകൾ നൽകിയിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ നടത്താന്‍ ഉദ്ദേശിക്കുന്നത്. റോഹിംഗ്യകളെ രാജ്യത്തു നിന്നും ബലപ്രയോഗത്തിലുടെ കയറ്റി അയയ്ക്കുന്ന സംഭവങ്ങളിൽ നിരവധി തെളിവുകൾ ഈ സംഘടനകൾ നൽകിയിട്ടുണ്ടെന്നറിയുന്നു.

കേസിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് അധികാരപരിധി ഇല്ലെന്ന് സ്ഥാപിക്കണമെന്നുണ്ടെങ്കിൽ അതിനും, ആരോപണങ്ങൾക്ക് മറുപടി നല്‍കാനും ജൂലൈ 27 വരെ സമയം നൽകിയിട്ടുണ്ട് കോടതി. അതെസമയം, ഈ ആവശ്യം പരിഗണിക്കപ്പെടാനുള്ള സാധ്യത തുലോം കുറവാണ്.

രോഹിംഗ്യന്‍: എന്താണ് നമ്മുടെ നയം? എന്തായാലും ക്രൂരമായ ഒരു ഏകാധിപത്യ രാജ്യമായിരുന്നില്ല നാം

നമുക്കും റോഹിന്‍ഗ്യകൾക്കും ഇടയിൽ അധികം ദൂരമില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍