UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ജൂലൈ 25ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ 116 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇമ്രാൻ ഖാന്റെ പാർട്ടി മാറിയിരുന്നു.

പാകിസ്താൻ തെഹ്‌രീക് ഇ ഇൻ‌സാഫ് ചെയർമാൻ ഇമ്രാൻ‌ ഖാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡണ്ട് മാംനൂൺ ഹുസ്സൈനാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഇസ്ലാമാബാദിലെ പ്രസിഡണ്ട് ഹൗസിലാണ് ചടങ്ങ് നടന്നത്. ക്രിക്കറ്റ് താരങ്ങളടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ജൂലൈ 25ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ 116 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇമ്രാൻ ഖാന്റെ പാർട്ടി മാറിയിരുന്നു. പ്രധാനപ്പെട്ട എതിർ കക്ഷിയായ പാകിസ്താൻ മുസ്ലിം ലീഗ് 64 സീറ്റുകളാണ് നേടിയത്. പാകിസ്താൻ പീപ്പിൾസേ് പാർട്ടി 43 സീറ്റുകളും നേടി.

342 അംഗ പാർലമെന്റിന്റെ അധോസഭയില്‍ 172 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. നാഷണൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ 176 അംഗങ്ങള്‍ ഇമ്രാൻ ഖാന് അനുകൂലമായി വോട്ട് നൽകി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍