UPDATES

വിദേശം

പാകിസ്താന്‍ പോലീസ് സേനയില്‍ ആദ്യമായി ഒരു ഹിന്ദു പെണ്‍കുട്ടി

ഔദ്യോഗിക വിവരങ്ങളനുസരിച്ച് 75 ലക്ഷം ഹിന്ദുക്കള്‍ പാകിസ്താനില്‍ ജീവിക്കുന്നുണ്ട്.

പാകിസ്താന്‍ പോലീസ് സേനയില്‍ ആദ്യമായി ഒരു ഹിന്ദുപെണ്‍കുട്ടി ജോലിയില്‍ പ്രവേശിച്ചു. സിന്ധ് പ്രവിശ്യയിലെ പുഷ്പ കോല്‍ഹിയാണ് സിന്ധ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ ഉന്നതവിജയം സ്വന്തമാക്കി ജോലിയില്‍ പ്രവേശിച്ചത്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ കപില്‍ ദേവ് ആണ് പുഷ്പ എഎസ്‌ഐയായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. ഔദ്യോഗിക വിവരങ്ങളനുസരിച്ച് 75 ലക്ഷം ഹിന്ദുക്കള്‍ പാകിസ്താനില്‍ ജീവിക്കുന്നുണ്ട്. പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമതവിഭാഗക്കാരില്‍ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണുള്ളത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു പാക് കോടതിയിലെ ആദ്യ ഹിന്ദു ജഡ്ജിയായി സുമന്‍ പവന്‍ ബോദനി സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹവും സിന്ധ് സ്വദേശിയാണ്. സിന്ധിലെ ശഹദദ് കോട് ആണ് സുമന്‍ പവന്‍ ബോദനിയുടെ ജന്മസ്ഥലം.

Read: “അച്ഛന്‍ ഒരു സവര്‍ണനായിരുന്നെങ്കില്‍ സ്മൃതിമണ്ഡപങ്ങളുയര്‍ന്നേനെ”; വൈക്കം സത്യാഗ്രഹ നായകനായ ആമചാടി തേവനെ നാം മറക്കുക മാത്രമല്ല, ആ പുലയ നേതാവിന്റെ കല്ലറയും മണ്ണും കയ്യേറുക കൂടി ചെയ്തു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍