UPDATES

പ്രവാസം

ഉന്നത ബിരുദം നേടിയ ഇന്ത്യാക്കാർ യുഎസ് ഗ്രീൻ കാർഡ് കിട്ടാൻ 151 വർഷം കാത്തിരിക്കേണ്ടി വരും

ഇബി-2 വിഭാഗത്തിൽ പെടുന്നവരാണ് ഏറ്റവുമധികം കാലം കാത്തിരിക്കേണ്ടി വരിക.

ഉയർന്ന ബിരുദങ്ങൾ സ്വന്തമാക്കിയ ഇന്ത്യാക്കാർ യുഎസ്സിൽ ഗ്രീൻ കാർഡ് കിട്ടാൻ 150 വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിചാരകേന്ദ്രത്തിന്റെ പഠനം. യുഎസ്സിൽ സ്ഥിരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യണമെങ്കിൽ ഇനി കുറച്ചധികം പ്രയാസപ്പെടേണ്ടി വരുമെന്നാണ് കാറ്റോ ഇൻസ്റ്റിറ്റ്യൂട്ട് എന്ന യുഎസ് വിചാരകേന്ദ്രം പറയുന്നത്.

ഏപ്രിൽ 20 വരെയുള്ള കണക്കുകൾ പ്രകാരം 632,219 ഇന്ത്യാക്കാരാണ് അവരുടെ പങ്കാളികൾക്കും കുട്ടികൾക്കുമൊപ്പം ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നത്.

ഇബി-1 വിഭാഗത്തിൽ പെട്ടയാളുകൾക്കാണ് കാത്തിരിപ്പു സമയം ഏറ്റവും കുറവ്. തൊഴിൽപരമായി ‘അസാധാരണമായ കഴിവു’കളുള്ളവരുടെ വിഭാഗമാണിത്. ആറു വർഷം കാത്തിരുന്നാൽ ഇവർക്ക് ഗ്രീൻ കാർഡ് ലഭിക്കും. ഈ വിഭാഗത്തിൽ 34,824 അപേക്ഷകരുണ്ട്. ഇവരുടെ ഭാര്യ/ഭർത്താവ്/കുട്ടികൾ എന്നവരുടെ എണ്ണം 48,754 വരും.

ഇബി-3 വിഭാഗത്തിൽ പെടുന്നയാളുകൾ 17 വർഷമാണ് കാത്തിരിക്കേണ്ടി വരിക. ബിരുദധാരികളാണ് ഇവർ. 54,892 ഇന്ത്യാക്കാരാണ് ഈ വിഭാഗത്തിൽ വരുന്നത്. പങ്കാളികളും കുട്ടികളുമെല്ലാമായി ആകെ 1,15,273 പേര്‍.

ഇബി-2 വിഭാഗത്തിൽ പെടുന്നവരാണ് ഏറ്റവുമധികം കാലം കാത്തിരിക്കേണ്ടി വരിക. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണിവർ. ഈ ഉന്നദബിരുദധാരികൾ ഗ്രീൻ കാർഡ് കിട്ടാൻ 151 വർഷം കാത്തിരിക്കേണ്ടി വരുമത്രെ! നിയമങ്ങളിൽ മാറ്റം വന്നില്ലെങ്കിൽ ഇവർ ഒന്നുകിൽ സ്ഥലം കാലിയാക്കുകയോ അല്ലെങ്കിൽ ഗ്രീൻ കാർഡില്ലാതെ തന്നെ കാലത്തിന് കീഴ്പ്പെടുകയോ ചെയ്യണം. 2,16,684 ഇന്ത്യാക്കാർ 2,16,684 പങ്കാളികളുമായി ഈ വിഭാഗത്തിൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നു.

ഉന്നത ബിരുദധാരികളെ സ്വീകരിക്കുന്ന കാര്യത്തിൽ ഓരോ രാജ്യത്തിനും പ്രത്യേക പരിധി വെച്ചിട്ടുണ്ട് അമേരിക്ക. ഇതാണ് ഈ വിഭാഗത്തിലുള്ളവരുടെ കാത്തിരിപ്പ് സമയം കൂട്ടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍