UPDATES

വിദേശം

മെങ് ഹോങ്‌വെ ഇന്റര്‍പോള്‍ മേധാവി സ്ഥാനം രാജിവച്ചു; ചൈനയുടെ കസ്റ്റഡിയിലെന്ന് സ്ഥിരീകരണം

അഴിമതി വിരുദ്ധ വകുപ്പിന്റെ കസ്റ്റഡിയിലാണ് അദ്ദേഹമെന്നും ചൈനീസ് അധികൃതര്‍ ഞായറാഴ്ച അറിയിച്ചു.

കാണാതായ ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്‌വെ 12 ദിവസമായി ചൈനയില്‍ തടവിലെന്ന് വെളിപ്പെടുത്തല്‍. ഇന്റര്‍പോള്‍ മേധാവിയെ ചുമതല ഒഴിഞ്ഞു കൊണ്ടുള്ള രാജിക്കത്ത് ഞായറാഴ്ച ഫ്രാന്‍സിലെ ഇന്റര്‍പോള്‍ ആസ്ഥാനത്ത് ലഭിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഞായറാഴ്ചയാണ് ഇന്റര്‍പോള്‍ മേധാവിയുടെ തിരോധാനം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നത്.

ചൈനീസ് നിയമങ്ങള്‍ ലംഘിച്ചെന്ന പേരില്‍ അന്വേഷണ വിധേയമായാണ് മെങ് ഹോങ്‌വെയെ കസ്റ്റഡിയില്‍ എടുത്തതെന്നും ചൈന വിശദ്ധീകരിക്കുന്നു. ചൈനീസ് അഴിമതി വിരുദ്ധ വകുപ്പിന്റെ കസ്റ്റഡിയിലാണ് അദ്ദേഹമെന്നും ചൈനീസ് അധികൃതര്‍ ഞായറാഴ്ച അറിയിച്ചു.  രാജി സ്ഥിരീകരിച്ച ഇന്റര്‍പോള്‍ അധികൃതര്‍. ഏജന്‍സിയുടെ താല്‍ക്കാലിക ചുമതല വൈസ് പ്രസിഡന്റിന് നല്‍യിയതായും അറിയിച്ചു.

താന്‍ അപകടത്തിലാണെന്ന ചൂണ്ടിക്കാട്ടി മെങിന്റെ ഭാര്യക്ക് ലഭിച്ച സന്ദേശത്തിന് പിറകെയാണ് തിരോധാനത്തിലെ ദുരുഹത നീക്കി മേധാവിയുടെ കസ്റ്റഡിയില്‍ ചൈനയുടെ പ്രതികരണം പുറത്ത് വരുന്നത്. സന്ദേശത്തിലുള്ള കത്തിയുടെ ഇമോജിയാണ് വിഷയത്തിലെ ദുരുഹതയ്‌ക്ക് തെളിവായി ഭാര്യ ആരോപിച്ചിരുന്നത്.

ഇന്റര്‍പോള്‍ ആസ്ഥാനമായ ലിയോണില്‍ താമസിക്കുന്ന മെങ് ചൈനയില്‍ പൊതുസുരക്ഷാ സഹമന്ത്രി കൂടിയാണ്. അടുത്തിടെ ചൈനയിലേക്ക് പോയ അദ്ദേഹത്തെ കുറിച്ച് കഴിഞ്ഞ മാസം 29 മുതല്‍ ഒരു വിവരവും ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെയാണു തിരോധാന വിവരം പുറത്തുവന്നത്. 29 മുതല്‍ ഇതുവരെ ആരെയും അദ്ദേഹം ബന്ധപ്പെട്ടിട്ടില്ലെന്നും തിരോധാനത്തില്‍ അന്വേഷണം ആരംഭിച്ചെന്നും ഫ്രഞ്ച് പൊലീസും പ്രതികരിച്ചിരുന്നു.

അതിനിടെ, മെങ്ങിന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തിയതായും ഫ്രഞ്ച് ആഭ്യന്തര വകുപ്പ് അറിയിച്ചു. മുങിന്റെ തിരോധാനത്തിന് ദിവസങ്ങള്‍ മുന്‍പ് പ്രശസ്ത ചൈനീസ് നടി ഫാന്‍ ബിങ്ബിങിനെ കാണാതായതും ഇന്റര്‍പോള്‍ മേധാവിയുടെ കേസുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഹോളിവുഡ് നടിയുടെ തിരോധാനത്തിനു പിന്നാലെ ഇന്റർപോൾ തലവനും; മെങ് ചൈനയുടെ പിടിയിലെന്ന് സൂചന

കാണാതായ മാധ്യമ പ്രവര്‍ത്തകന്‍ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് തുര്‍ക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍