UPDATES

വിദേശം

ഇറാനെ നേരിടാന്‍ യുഎസ്സിനാകുമെന്ന മിഥ്യാധാരണ ആര്‍ക്കുമില്ല; യുദ്ധമുണ്ടാകില്ല: ഇറാന്‍ വിദേശകാര്യമന്ത്രി

തന്റെ ചൈനാ സന്ദര്‍ശനത്തിനൊടുവിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി സരീഫിന്റെ പുതിയ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

ഇറാനുമായി എതിരിട്ടു നില്‍ക്കാനുള്ള ശേഷി യുഎസ്സിനുണ്ടെന്ന മിഥ്യാധാരണ ആര്‍ക്കുമുണ്ടാകില്ലെന്നും യുദ്ധമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ജവാദ് സരീഫ് പറഞ്ഞു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ആആര്‍എന്‍എയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് കടലില്‍ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങളുമായി വിമാനവാഹിനി കപ്പല്‍ വിന്യസിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രസ്താവന. രണ്ടാഴ്ചയോളമായി ഈ സൈനികസാന്നിധ്യം മേഖലയില്‍ യുദ്ധഭീതി വളര്‍ത്തിയിരിക്കുകയാണ്. തങ്ങള്‍ ആദ്യം ആക്രമിക്കില്ലെന്നും, എന്നാല്‍, ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളിലേതെങ്കിലുമൊന്ന് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാല്‍ അതിന്റെ അനന്തരഫലം ഇറാന്‍ അനുഭവിക്കേണ്ടി വരുമെന്നും യുഎസ് പ്രഖ്യാപിച്ചിരുന്നു. ഒരു സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ക്കും താല്‍പര്യമെന്ന് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പിന്നീട് പറയുകയുണ്ടായി.

തന്റെ ചൈനാ സന്ദര്‍ശനത്തിനൊടുവിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി സരീഫിന്റെ പുതിയ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

ട്രംപിന് യുദ്ധത്തിന് താല്‍പര്യമില്ലെന്നും എന്നാല്‍ ഉപദേശകര്‍ അദ്ദേഹത്തെ ഇറാനുമായുള്ള യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്നും സരിഫ് പറഞ്ഞു. അമേരിക്ക ഇറാനെതിരെ ശക്തമായി നിലകൊള്ളുന്നു എന്ന് വരുത്തിത്തീര്‍ക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

2015ല്‍ ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നും പിന്‍വാങ്ങിയ ശേഷം അമേരിക്ക ഉപരോധങ്ങള്‍ വീണ്ടും സ്ഥാപിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളുടെയും ബന്ധം വഷളായത്. സമ്പുഷ്ട യുറേന്യം ഉല്‍പാദിപ്പിക്കുമെന്ന് ഈയിടെ ഇറാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങള്‍ക്കു പിന്നാലെയാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മേഖലയിലെത്തിയിരിക്കുന്നത്.

ട്രംപിനെ വരച്ച വരയില്‍ നിര്‍ത്തുന്ന യുദ്ധവെറിയന്‍; കഴിഞ്ഞ നാല് പതിറ്റാണ്ടായി അമേരിക്കയുടെ യുദ്ധങ്ങളുടെ പിന്നില്‍ ഈ മനുഷ്യനാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍