UPDATES

വിദേശം

വിവാദ ബില്ലിന് അംഗീകാരം; ഇസ്രായേല്‍ ഇനി ജുതരാഷ്ട്രം

ബില്ലിനെതിരേ പാര്‍ലമെന്റിലെ അറബ് വംശജര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. കരിങ്കൊടി വീശിയും ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞുമായിരുന്നു പ്രതിഷേധം.

ഇസ്രായേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിവാദ ബില്ലിന് ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. ബില്ലിനെതിരേ രാജ്യത്തെ അറബ് ന്യൂനപക്ഷത്തിന്റെ കടുത്ത പ്രതഷേധം നിലനില്‍ക്കെയാണ് പാര്‍ലമെന്റ്  ദേദഗതി അംഗീകരിച്ചിട്ടുള്ളത്. അറബിയെ പിന്തള്ളി ഹീബ്രൂവിന ഔദ്യോഗിക ഭാഷയാക്കുന്നതും ജൂത വിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതുമാണ് ബില്ല്.  ബില്ലിനെതിരേ പാര്‍ലമെന്റിലെ അറബ് വംശജര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. കരിങ്കൊടി വീശിയും ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞുമായിരുന്നു പ്രതിഷേധം.

എന്നാല്‍, ഇസ്രായേലിന്റെ നിര്‍ണായക നിമിഷമെന്നാണായിരുന്നു പ്രധാനമന്ത്രി ബില്ലിനെ വിശേഷിപ്പിച്ചത്. 122 വര്‍ഷങ്ങള്‍ക്കു ശേഷം ആധുനിക സയണിസ്റ്റ് സ്ഥാപകന്‍ ഹെര്‍ഡസലിന്റെ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു  എന്നായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ജൂതരുടെ അടിസ്ഥാനത്ത തത്വത്തെ നിര്‍ണയിച്ചിരിക്കുന്നു. ഇസ്രായേല്‍ ഇനി ജൂത രാഷ്ട്രമായിരിക്കും എന്നാല്‍ എല്ലാ പൗരമാരുടെയും അവകാശങ്ങള്‍ രാജ്യം സംരക്ഷിക്കുമെന്നും നെതന്യാഹു പറയുന്നു. എന്നാല്‍ നിയമം രാജ്യത്തെ അറബ് ന്യുനപക്ഷത്ത അന്യവല്‍ക്കരിക്കുമെന്ന ആരോപണവും ശക്തമാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍