UPDATES

വിദേശം

ഡോണൾഡ് ട്രംപിന്റെ സമ്മര്‍ദ്ദം, അമേരിക്കന്‍ ജനപ്രതിനിധികളായ മുസ്ലീം വനിതകള്‍ക്ക് ഇസ്രായേലില്‍ കടക്കുന്നതിന് നിരോധനം, വ്യാപക പ്രതിഷേധം

നാല് മുസ്ലിം വനിതകൾക്കും ഇസ്രയേല്‍ വിലക്കേർപ്പെടുത്തുകയാണ് വേണ്ടതെന്ന് നേരത്തെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക്‌ വനിത അംഗങ്ങൾക്ക് ഇസ്രായേൽ സന്ദർശനത്തിന് വിലക്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വംശീയ അധിക്ഷേപങ്ങൾക്ക് ഇരകളായി വാർത്തകളിൽ ഇടം പിടിച്ച ഇല്ഹാമന്‍ ഒമര്‍, റാശിദാ താലിബ് എന്നിവരെയാണ് രാജ്യസന്ദർശനത്തിൽ നിന്നും ഇസ്രായേൽ വിലക്കിയത്. പലസ്തീനികളോടുള്ള ഇസ്രായേലിന്റെ‍ പെരുമാറ്റത്തെ അപലപിച്ചുകൊണ്ട് രാജ്യത്തെ ബഹിഷ്കരിക്കുന്നതിനെ പിന്തുണച്ചവരാണ് അവര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ്ഇസ്രായേലിന്റെ വിവാദനടപടി.

യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ഇല്ഹാമന്‍ ഒമര്‍, റാശിദാ താലിബ് എന്നിവരുടെ ഏക ലക്ഷ്യം ഇസ്രായേലിനെ ദ്രോഹിക്കുക എന്നതു മാത്രമാണെന്നാണെന്ന് നടപടിയെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കുന്നു. എന്നാല്‍ നടപടി പുനപ്പരിശോധിക്കണമെന്ന് അമേരിക്കയിലെ ഡെമോക്രാറ്റിക് രാഷ്ട്രീയ നേതാക്കള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ‘അമേരിക്കൻ ജനതയ്ക്കും അവരുടെ പ്രതിനിധികൾക്കുമെതിരായ അതിക്രൂരമായ ശത്രുത’യാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥന്‍ ഹനാൻ അഷ്‌റവി തുറന്നടിച്ചു. ട്രംപിന്റെ രൂക്ഷ വിമർശകരായ യുഎസ് ജന പ്രതിനിധി സഭയിലെ ഡെമോക്രാറ്റിക്ക് അംഗങ്ങളായ നാല് മുസ്ലിം വനിതകൾക്കും ഇസ്രയേല്‍ വിലക്കേർപ്പെടുത്തുകയാണ് വേണ്ടതെന്ന് നേരത്തെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

പലസ്തീൻ വംശജരായ ഒമറും താലിബും ഈ വാരാന്ത്യത്തിൽ ഇസ്രായേലിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പലസ്തീന്‍ സന്ദര്ശിക്കുവാനും അവര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലുള്ള തന്റെ് കുടുംബാംഗങ്ങളെ സന്ദർശിക്കാൻ താലിബ് നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിക്കുമെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു. ഇസ്രായേലിലൂടെയല്ലാതെ അവർക്ക് വെസ്റ്റ് ബാങ്കില്‍ എത്താന്‍ കഴിയില്ല.

ന്യൂയോർക്കിലെ അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്, മസാച്യുസെറ്റ്സിലെ അയന്ന പ്രസ്ലി, മിഷിഗനിലെ റാഷിദ താലിബ്, മിനസോട്ടയിലെ ഇൽഹാൻ ഒമർ എന്നിവരെ ദ സ്ക്വാഡ് എന്നാണ് വിളിക്കുന്നത്. ഇവരെയാണ് വംശീയമായി അധിക്ഷേപിച്ചുകൊണ്ട് ട്രംപ്‌ പലതവണ രംഗത്തെത്തിയിരുന്നു. സംഘത്തിലെ ഒമർ മാത്രം അമേരിക്കയ്ക്ക് പുറത്ത് ജനിച്ചിട്ടുള്ളത്. സൊമാലിയയിൽ നിന്നും കുടിയേറിയരാണ് ഒമറും കുടുംബവും. ആഫ്രിക്കൻ അമേരിക്കക്കാരിയാണ് പ്രസ്ലി. താലിബ് പലസ്തീനിലി‍ നിന്നും കുടിയേറിയവരുടെ മകളാണ്. ഒകാസിയോ കോർട്ടെസ് ന്യൂയോർക്ക്-പ്യൂർട്ടോറിക്കൻ കുടുംബത്തിൽ നിന്നാണ് വരുന്നത്.

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശത്തെക്കുറിച്ചും പലസ്തീനികളോടുള്ള പെരുമാറ്റത്തെക്കുറിച്ചും ഒമറും താലിബും രൂക്ഷമായി വിമർശിക്കാറുണ്ട്. അതുകൊണ്ടുതന്നെ അവരെ യഹൂദവിരുദ്ധരായി മുദ്രകുത്തുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രമുഖ അറബ് ഇസ്രായേലി പാർലമെന്റ് അംഗമായ അയ്മാൻ ഒഡെഹ് കോൺഗ്രസ് വനിതകൾക്കേര്‍പ്പെടുത്തിയ നിരോധനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ‘യാഥാർത്ഥ്യത്തെ മറച്ചുവെക്കാനുള്ള മറ്റൊരു ശ്രമം’ എന്നാണ് അദ്ദേഹം നടപടിയെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇസ്രായേലിന്റെ തീരുമാനത്തോട് ഒമറും താലിബും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read- അട്ടപ്പാടിയിലെ പ്രളയദുരിതത്തിൽ സോഷ്യൽ മീഡിയ വഴി സഹായം ആവശ്യപ്പെട്ട ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുക്കുമെന്ന് ഭീഷണി, ‘സംഘി’യാക്കാനും കയ്യേറ്റ ലോബിയുടെ ആസൂത്രിത ശ്രമം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍