UPDATES

വിദേശം

ജൂതരാഷ്ട്രം ലക്ഷ്യം വച്ച് നിയമ ഭേദഗതി; ബില്ലിനെതിരേ ഇസ്രായേലില്‍ വ്യാപക പ്രതിഷേധം

ജൂത വിഭാഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ബില്ല് രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് തിരിച്ചടിയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

ജൂതര്‍ക്ക് പ്രത്യേക പരിഗണനനല്‍കുന്നതും, അറബ്- ജൂത വിഭാഗങ്ങളെ തമ്മില്‍ അകറ്റുന്നതുമായ ഇസ്രായേലിന്റെ പുതിയെ ബില്ലിനെതിരായ പ്രതിഷേധം കനക്കുന്നു. ജൂത വിഭാഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ബില്ല് രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് തിരിച്ചടിയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഭരണഘടനാ ഭേദഗതി ഉദ്ദേശിക്കുന്ന ബില്ല് ബെഞ്ചിന്‍ നെതനന്യാഹു ഈ മാസം നടപ്പിലാക്കാനിരിക്കേയാണ് കനത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.

ജൂതമതത്തിന് സവിശേഷ പ്രാധാന്യം നല്‍കി ദേശീയ തലത്തില്‍ അംഗീകാരം നല്‍കാന്‍ ഉദ്ദേശിക്കുന്നതാണ് പുതിയ നിയമ നിര്‍മാണം. ജൂത വിശ്വാസങ്ങളില്‍ ഊന്നിനില്‍ക്കുന്നതും, രാജ്യത്തെ ഔദ്യോഗിക ഭാഷയില്‍ നിന്നും അറബിയെ ഒഴിവാക്കുന്നതും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ ഓരോ പൗരന്റെയും ജനാധിപത്യ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടുക്കതായിരിക്കും പുതിയ ഭേദഗതിയെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പ്രതികരിച്ചു. രാജ്യത്തെ എല്ലാവരെയും സംരക്ഷിക്കും. എന്നാല്‍ ഇസ്രായേലിലെ ഭൂരിപക്ഷത്തിനും അവകാശങ്ങളുണ്ട്. ഇത് പരിഗണിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറയുന്നു.ബില്ല് അടുത്ത ആഴ്ച അവതിരിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍ ബില്ലിന്റെ പൂര്‍ണരൂപം ഇതുവരെ തയ്യാറായിട്ടില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേലിനെ ജനാധിപത്യ രാഷ്ടമായും ഒപ്പം ജുത രാഷ്ട്രമായുമായാണ് കണക്കാക്കുന്നത്. രാജ്യത്തെ അഞ്ചില്‍ ഒരാളും ജൂതനാണ്. എന്നാല്‍ ന്യൂനപക്ഷമായ അറബ് വംശജരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തന്നെ ചെയ്യും. രാഷ്ട്രത്തിന്റെ സ്വഭാവത്തെ മാറ്റുകയാണ് നിയമം ഉദ്ദേശിക്കുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്നതാണ് ബില്ലെന്ന് ആരോപിച്ച് തലസ്ഥാനമായ തെല്‍ അവീവിലടക്കം ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഒുരു വിഭാഗത്തിന് പ്രാധാന്യം നല്‍കുന്നതും, വര്‍ഗത്തിന്റെയോ ദേശീയതയുടേയോ അടിസ്ഥാനത്തില്‍ സ്‌റ്റേറ്റുകളെ വിഭജിക്കുന്നതും അപഹാസ്യമാണെന്നാണ് ഇസ്രായേല്‍ ഡെമോക്രാറ്റിക് ഇന്‍സ്റ്റിട്യൂട്ട് മേധാവി അമീര്‍ ഫുക്‌സിന്റെ പ്രതികരണം. ഇസ്രായേലിന്റെ കപടുഖമാണ് ബില്ലിലൂടെ പുറത്തുവരുന്നതാണ്. പുതിയ ബില്ല് രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍