UPDATES

വിദേശം

ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം

ഇസ്രായേൽ നൽത്തിയ വ്യോമാക്രമണത്തിൽ ഗാസയിലെ ഹമാസ് നേതാവ് ഇസ്മായിൽ ഗനിയയുടെ വീട് തകർന്നതായി ഹമാസ് റേഡിയോ റിപ്പോർട്ട് ചെയ്തതായി അൽജസീറ പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം പലസ്തീൻ തലസ്ഥാനമായ ഗാസയിൽ ഇസ്രായേൽ സൈന്യത്തിന്റെ വ്യോമാക്രമണം. തിങ്കളാഴ്ച രാത്രിയാണ് ഇസ്രായേൽ സേന ഗാസയിൽ ബോംബാക്രമാണം നടത്തിയത്. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഹമാസ് തിരിച്ചടിച്ചടിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേൽ സൈനിക നടപടിയിൽ അ‍ഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

നേരത്തെ, നോർത്ത് തെൽഅവീവിലേക്ക് ഗാസയിൽ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. ഒരു വീട് തകർന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ ഹമാസാണെന്ന് ആരോപിച്ചാണ് തിങ്കളാഴ്ച രാത്രിയോടെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. സംഘർഷ സാധ്യത മുന്നിൽ കണ്ട് ആവശ്യമായ മുൻ കരുതലുകളെടുക്കാൻ ഗാസ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇസ്രായേലും പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇസ്രായേൽ നൽത്തിയ വ്യോമാക്രമണത്തിൽ ഗാസയിലെ ഹമാസ് നേതാവ് ഇസ്മായിൽ ഗനിയയുടെ വീട് തകർന്നതായി ഹമാസ് റേഡിയോ റിപ്പോർട്ട് ചെയ്തതായി അൽജസീറ പറയുന്നു. ഗാസ മുനമ്പിന്റെ വടക്കൻ മേഖലകളിൽ നിന്നും വൻ സ്ഥോടന ശബ്ദങ്ങൾ കേട്ടിരുന്നതായി പ്രദേശ വാസികൾ പറയുന്നു. ഹാസ സൗത്തിലെ കാർഷികക മേഖലകളിലും ബോംബുകൾ പതിച്ചതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് പുറമെ ഗാസയിലെ ഹമാസുമായി ബന്ധപ്പട്ട കെട്ടിടങ്ങൾ ലക്ഷ്യമാക്കിയും അക്രമണം ഉണ്ടായതായും അൽ ജസീറ റിപ്പോർട്ട് പറയുന്നു. ഗാസിയിലെ ആകാശം ആക്രമണത്തിന് ശേഷം പുകകൊണ്ട് മൂടിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഹമാസ് മിലിറ്ററി ഇന്റലിജൻസിന്റെ ആസ്ഥാനം തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. എന്നാൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങള്‍ക്ക് ഈജിപ്തിന്റെ പിന്തുണയുണ്ടെന്ന് ഹമാസ് ആരോപിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍