UPDATES

വിദേശം

ഇസ്രായേലിനെ ആക്രമിച്ച് ഹിസ്ബുള്ള; അവിവിമിലെ സൈനിക താവളത്തെ ലക്ഷ്യമാക്കി നിരവധി മിസൈലുകള്‍ പതിച്ചുവെന്ന് റിപ്പോര്‍ട്ട്

ലെബനനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ഒരു യുദ്ധടാങ്ക് തകര്‍ത്തുവെന്നും അതിനുള്ളില്‍ ഉണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ഹിസ്ബുള്ള അവകാശപ്പെട്ടു

ലെബനനില്‍ ഇസ്രായേലും ഹിസ്ബുള്ളയും തുറന്ന പോരിലേക്ക്. അതിര്‍ത്തിക്കടുത്തുള്ള സൈനിക താവളത്തെ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തിയെന്നും അതിനെതിരെ ശക്തമായി തിരിച്ചടിച്ചെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്രായേലിന്റെ അതിര്‍ത്തി പട്ടണമായ അവിവിമിലാണ് ഹിസ്ബുള്ളയുടെ നിരവധി മിസൈലുകള്‍ വന്നുപതിച്ചത്. ഉടന്‍തന്നെ തിരിച്ചടിക്കുകയായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കുന്നു.

ലെബനനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ഒരു യുദ്ധടാങ്ക് തകര്‍ത്തുവെന്നും അതിനുള്ളില്‍ ഉണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ഹിസ്ബുള്ള അവകാശപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആക്രമണത്തില്‍ ഒരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ പറഞ്ഞു. എന്നാല്‍, ലെബനനില്‍ നിന്ന് ഇസ്രായേല്‍ പ്രതിരോധ സേനാ താവളത്തിലേക്കും സൈനിക വാഹനങ്ങള്‍ ലക്ഷ്യമാക്കിയും നിരവധി മിസൈലുകള്‍ വന്നതായും അവര്‍ സ്ഥിരീകരിച്ചു.

ആക്രമണത്തെത്തുടര്‍ന്ന് ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തി. ലെബനോണിനുള്ളില്‍ കുറഞ്ഞത് 100 കേന്ദ്രങ്ങളെയെങ്കിലും ആക്രമിച്ചിട്ടുണ്ടെന്നാണ് സൈന്യം അവകാശപ്പെടുന്നത്. ഷെല്ലാക്രമണം കഴിഞ്ഞതോടെ ഹിസ്ബുള്ളയുമായുള്ള പോരാട്ടവും താല്‍ക്കാലികമായി അവസാനിച്ചുവെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഹിസ്ബുള്ളയുടെ മിസൈലുകള്‍ സൈനിക താവളത്തില്‍ വ്യാപകമായ നാശനഷ്ടമുണ്ടാക്കിയതായി സൈനിക വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഞായറാഴ്ച നടന്ന ആക്രമണത്തെ തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും ഫ്രാന്‍സിലെ ഉന്നത നയതന്ത്രജ്ഞനുമായും ഫോണില്‍വിളിച്ച് ചര്‍ച്ച ചെയ്തുവെന്ന് ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരിരി പറഞ്ഞു. ‘തെക്കന്‍ അതിര്‍ത്തിയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഇടപെടാന്‍ അമേരിക്കയോടും ഫ്രാന്‍സിനോടും ആവശ്യപ്പെട്ടുവെന്ന്’ ഹരിരിയുടെ ഓഫീസ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് യു.എന്നും നിര്‍ദേശിച്ചു.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍