UPDATES

വിദേശം

നാസി നേതാവ് അഡോൾഫ് എയ്ചിമാനെ പിടികൂടിയ മൊസാദ് ചാരൻ; രഹസ്യാന്വേഷണങ്ങളിലെ ഹീറോ റാഫി ഏയ്തൻ അന്തരിച്ചു

ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയുടെ ഹീറോകളിൽ ഒരാളായിരുന്നു അദ്ദേഹമെന്നായിരുന്നു മരണ വാർത്തയോടുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.

ജർമനിയിലെ ജൂത കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ പ്രധാനികളിൽ ഒരാളായ നാസി അഡോൾഫ് എയ്ചിമാനെ പിടികൂടാൻ നേതൃത്വം നൽകിയ റാഫി ഏയ്തൻ (92) അന്തരിച്ചു. ലോക പ്രശസ്തമായ ഇസ്രായേലി ചാരസംഘടനുയുടെ പിതാക്കൻമാരിൻ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. അർജന്റീനയിലേക്ക് കടന്ന അഡോൾഫ് എയ്ചിമാനെ സാഹസികമായി കണ്ടെത്തി വിചാരണയ്ത്ത് വിധേയനാക്കിയ എട്ടംഗ സംഘത്തലവനായിരുന്നു അദ്ദേഹം. തെൽ അവീവിലെ ഇച്ചിലോവ് ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. ഭാര്യ മറിയം, മുന്നുമക്കളുണ്ട്.

ആറു ദശലക്ഷം ജൂതൻമാരെ കൊന്നൊടുക്കിയ നാസി ജര്‍മനിയിലെ ഹോളോകോസ്റ്റിന് (ജൂത കൂട്ടക്കൊല)  നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളായിരുന്നു അഡോൾഫ് എയ്ചിമാൻ. റാഫി ഏയ്തന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കണ്ടത്തുകയും അഡോൾഫ് എയ്ചിമാവെ 1962 ൽ‌ വധശിക്ഷയ്ക്ക് വിധേയനാക്കുകയുമായിരുന്നു.

ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയുടെ ഹീറോകളിൽ ഒരാളായിരുന്നു അദ്ദേഹമെന്നായിരുന്നു മരണ വാർത്തയോടുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. തന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹമെന്നും നെതന്യാഹു പറയുന്നു.  ജൻമം കൊണ്ട് തന്നെ പേരാളിയായിരുന്നു റാഫി ഏയ്തൻ എന്നാണ് ഇസ്രായേൽ പ്രസിഡന്റ് റൂവന്‍ റിവ്ലിന്റെ പ്രതികരണം.

ബ്രീട്ടീഷ് അധിനതിയിലായിരുന്ന പലസ്തീനിലെ കിബുത്സിലായിരുന്നു എയ്തന്റെ ജനനം. 1926ൽ റഷ്യയിൽ നിന്നും കുടിയേറിയവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. തെൽ അവീവിലായിരുന്നു അദ്ദേഹം വളർന്നത്. ആർമി ഉദ്യഗസ്ഥനായിരുന്ന അദ്ദേഹം 1948ലെ ഇസ്രായേൽ സ്വാതന്ത്രത്തിനായുള്ള യുദ്ധത്തിൽ പങ്കെടുത്ത് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൈന്യത്തിൽ നിന്നും വിരമിച്ച ശേഷമായിരുന്നു ചാരസംഘടനയുടെ ഭാഗമാവുന്നത്. ഷിൻബെറ്റെന്ന അന്നത്തെ ചാരസംഘടന ലോകമറിയുന്ന മൊസാദ് എന്ന പേരിലേക്ക് മാറുന്നതും അക്കാലത്താണ്. 2006-2009 കാലഘട്ടത്തിൽ സെൻട്രസിസ്റ്റ് ഗ്രിൽ പാർട്ടി അംഗമായി പാർലമെന്റിലും അംഗവും മന്ത്രിയുമായിരുന്നു അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍