UPDATES

വിദേശം

രണ്ടു വർഷത്തിനിടയിൽ ഇവാങ്ക ട്രംപും ഭർത്താവ് ജേർഡും ഉണ്ടാക്കിയത് 135 ദശലക്ഷം ഡോളർ

ന്യൂയോർക്ക് സിറ്റി അപ്പാർട്ടുമെന്റുകളിൽ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ വരുമാനമാണ് കുഷ്നര്‍ നേടിയത്.

ട്രംപിന്‍റെ മകള്‍ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജേർഡ് കുഷ്നറും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 135 മില്യൺ ഡോളർ വരുമാനം നേടിയതായി റിപ്പോര്‍ട്ട്. ഇരുവരും രണ്ടു വര്‍ഷമായി ട്രംപിന്‍റെ ഉപദേശകരാണ്. അവരുടെ വിശാലമായ റിയൽ എസ്റ്റേറ്റ് ഹോൾഡിംഗുകളും, സ്റ്റോക്കുകളും ബോണ്ടുകളുമൊക്കെയാണ് വരുമാനം ഇത്രമാത്രം ഉയര്‍ത്തിയത്.

ഇവാങ്കയുടെ പേരിലുള്ള വാഷിംഗ്ടൺ ഡിസി-യിലെ ഹോട്ടലിൽനിന്നും 2018-ൽ 3.95 മില്യൺ ഡോളർ വരുമാനമാണ് ലഭിച്ചത്. വിദേശ നയതന്ത്രജ്ഞന്മാരുടെ പ്രധാന സാങ്കേതമാണത്. ഹാൻഡ്‌ ബാഗുകൾ, ഷൂകൾ തിടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റൊരു കമ്പനിയില്‍ നിന്നും 1 മില്ല്യൺ ഡോളര്‍ വരുമാനവും ഇതേ കാലയളവില്‍ ഇവാങ്ക സമ്പാദിച്ചു. വൈറ്റ് ഹൌസ് ഉപദേഷ്ടാവെന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഫാഷൻ കമ്പനി അടച്ചുപൂട്ടാനുള്ള ശ്രമത്തിലാണെന്ന് ഇവാങ്ക ട്രംപ് കഴിഞ്ഞ ജൂലൈയിൽ പറഞ്ഞിരുന്നു.

ന്യൂയോർക്ക് സിറ്റി അപ്പാർട്ടുമെന്റുകളിൽ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ വരുമാനമാണ് കുഷ്നര്‍ നേടിയത്. കൂടാതെ റിയൽ എസ്റ്റേറ്റ് നിക്ഷേപ സ്ഥാപനമായ കേഡറിന്‍റെ ഓഹരിയില്‍ നിന്നും 25 മില്യൺ ഡോളറും അദ്ദേഹം സമ്പാദിച്ചു. 28 മില്യൺ ഡോളറാണ് ദമ്പതികളുടെ കഴിഞ്ഞ വർഷത്തെ കുറഞ്ഞ വരുമാനമെന്ന് വൈറ്റ്‌ഹൌസ്‌ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിവരങ്ങള്‍ നിര്‍ബന്ധമായും സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്.

കുടുംബ സ്വത്തില്‍ നിന്നുള്ള വരുമാനമാണ് ഇരുവരുടേയും വരുമാനം ഇത്രമാത്രം ഉയര്‍ത്തിയത്. ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ കുഷ്നറോ അദ്ദേഹത്തിന്‍റെ അഭിഭാഷകനോ ഇതുവരെ തയ്യാറായിട്ടില്ല. വൈറ്റ് ഹൌസില്‍നിന്നും ഇരുവരും ശമ്പളമൊന്നും കൈപ്പറ്റുന്നില്ല. ഉപദേശക സ്ഥാനം ഏറ്റെടുത്ത ഉടന്‍തന്നെ കുഷ്നര്‍ അദ്ദേഹത്തിന്‍റെ കൈവശമുള്ള പല ഓഹരികളും വിറ്റഴിച്ചിരുന്നു. ഇവാങ്ക ട്രംപും അവരുടെ എല്ലാ കമ്പനികളിലെയും എക്സിക്യൂട്ടീവ് റോളുകളിൽ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍