UPDATES

വിദേശം

ഇവാങ്ക ട്രംപിന്റെ ഫാഷൻ ബ്രാൻഡ് പൂട്ടുന്നു

ഹാൻഡ് ബാഗുകൾ, ഫാഷൻ ജ്വല്ലറി, ഷൂസ് തുടങ്ങിയ ഉൽപന്നങ്ങളാണ് ഇവാങ്ക ട്രംപിന്റെ ബ്രാൻഡ് വിറ്റിരുന്നത്.

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രെംപിന്റെ മകളും വൈറ്റ് ഹൗസ് സീനിയർ അഡ്വൈസറുമായ ഇവാങ്ക ട്രംപ് നടത്തുന്ന വ്യാപാരസ്ഥാപനം പൂട്ടുന്നു. ഒരു ഫാഷൻ ബ്രാൻഡാണ് ഇവാങ്ക കൊണ്ടുനടന്നിരുന്നത്. ഈ ബ്രാൻഡ് ഉൽപാദിപ്പിച്ച ബാക്കിയുള്ള ഉൽപന്നങ്ങൾ ആമസോൺ അടക്കമുള്ള വിവിധ സ്റ്റോറുകൾ വഴി ഇനിയും വിറ്റഴിക്കപ്പെടും.

നിലവിലെ ലൈസൻസ് അഗ്രിമെന്റ് പുതുക്കാൻ ഇവാങ്ക തയ്യാറാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം തൊഴിലാളികളെ അറിയിച്ചതായും അറിയുന്നു.

വൈറ്റ് ഹൗസിൽ ജോലി തുടങ്ങിയ ശേഷം ഈ ബ്രാൻഡിന്റെ കാര്യങ്ങളിൽ ഇവാങ്ക വേണ്ടവണ്ണം ശ്രദ്ധിച്ചിരുന്നില്ല. സ്ഥാപനം പൂട്ടുകയാണെന്ന് നേരത്തെ തന്നെ ഏതാണ്ട് വ്യക്തമായിരുന്നതാണ്.

വാഷിങ്ടണിൽ 17 മാസത്തോളം താൻ കഴിഞ്ഞുവെന്നും, ബിസിനസ്സിലേക്ക് ഇനിയെന്ന് തിരിച്ചു പോകാൻ കഴിയുമെന്ന് അറിയാത്ത അവസ്ഥയാണുള്ളതെന്ന് ഇവാങ്ക വ്യക്തമാക്കി. ഇക്കാരണത്താൽ, തന്റെ വ്യാപാര പങ്കാളികളോട് നീതി ചെയ്യാൻ മറ്റ് വഴികളില്ലെന്നും ഇവാങ്ക ഒരു പ്രസ്താവനയിൽ അറിയിച്ചു.

ഹാൻഡ് ബാഗുകൾ, ഫാഷൻ ജ്വല്ലറി, ഷൂസ് തുടങ്ങിയ ഉൽപന്നങ്ങളാണ് ഇവാങ്ക ട്രംപിന്റെ ബ്രാൻഡ് വിറ്റിരുന്നത്. 100 ഡോളറിനും 500 ഡോളറിനും ഇടയിൽ വിലവരുന്ന ഉൽപന്നങ്ങളാണ് ഈ ബ്രാൻഡിന്റെ വിൽപനയിലുണ്ടായിരുന്നത്. ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിലായിരുന്നു പ്രവർത്തനം. തൊഴിൽ നിയനമങ്ങൾ ലംഘിച്ചത് അടക്കമുള്ള പ്രശ്നങ്ങളുമായി ഈ ബ്രാൻഡ് എപ്പോഴും വിവാദത്തിൽ നിറഞ്ഞു നിന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍