UPDATES

വിദേശം

ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങൾ സൗദി സ്ഥാനപതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ

കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങൾ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി റിപ്പോർട്ട്. യുകെയിൽ നിന്നുള്ള സ്കൈ ന്യൂസ് ആണ് തങ്ങളുടെ സോഴ്സുകളെ ആധാരമാക്കി ഇങ്ങനെ പറയുന്നത്. ശരീരം വെട്ടിമുറിച്ച്, മുഖം വികൃതമാക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഈ റിപ്പോർട്ട് പറയുന്നു. അതെസമയം മറ്റധികം മാധ്യമങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടില്ല.

സ്ഥാനപതിയുടെ വീട്ടിലെ ഉദ്യാനത്തിൽ മൃതദേദം കണ്ടെത്തിയെന്നാണ് വിവരം. ഇതിൽ ഐദ്യോഗികമായ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. നേരത്തെ സ്ഥാനപതിയുടെ കിണറ്റിൽ നിന്നും ഖഷോഗിയുടെ മൃതദേഹം കണ്ടെത്തിയെന്നു പറഞ്ഞ് തുർക്കിയിലെ റോഡിന പാർട്ടി നേതാവ് ഡോഗു പെരിൻജിക് രംഗത്തു വന്നിരുന്നു.

ഖഷോഗിയുടെ മരണം സംബന്ധിച്ച് ഇനിയും വെളിപ്പെടുത്തലുകൾ തനിക്ക് നടത്താനുണ്ടെന്ന് കഴിഞ്ഞദിവസം തുർക്കി പ്രസിഡണ്ട് എർദോഗൻ പറഞ്ഞിരുന്നു. മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന് വധത്തിൽ‍ പങ്കുണ്ടെന്ന് തെളിയിക്കാൻ തങ്ങൾക്കാകുമെന്ന നിലപാടിലാണ് തുർക്കി. ഇത് സൗദിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോൺസുലേറ്റിൽ വെച്ച് നടന്ന മൽപ്പിടിത്തത്തിനിടെ ഖഷോഗി അബദ്ധത്തിൽ കൊല്ലപ്പെട്ടെന്നാണ് സൗദി പറയുന്നത്. ഇതിൽ മൊഹമ്മദ് രാജകുമാരന് അറിവില്ലെന്ന് വരുത്താനും സൗദി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു

ഖഷോഗിയുടെ മരണം ആസൂത്രിത കൊലപാതകം: തെളിവുകള്‍ നിരത്തി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍